ഇതു വരെ ജിയോ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ഉപയോക്താക്കളുടെ കൈയ്യില്‍ നിന്ന് യാതൊരു തരത്തിലുമുള്ള നിരക്കുകളും ഈടാക്കിയിരുന്നില്ല. ഓഫറിന്‍റെ കാലാവധി കൂട്ടിയതോടു കൂടി ഇനിയും കൂടുതല്‍ ഉപയോക്താക്കള്‍ ജിയോയിലേയ്ക്ക് എത്തും. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഫ്രീനല്‍കാന്‍ കഴിയില്ലെന്ന് ഗോപാല്‍ വിത്തല്‍ പറയുന്നു.
സ്പെക്ട്രം, കമ്പനികളുടെ നിക്ഷേപം, നെറ്റ്വര്‍ക്ക്, വരുമാനം എന്നിവയിലെല്ലാം നിലനില്‍ക്കുന്ന അസമത്വം കൂടുതല്‍ മാറ്റങ്ങള്‍ക്ക് കമ്പനികളെ നിര്‍ബന്ധിതമാക്കുമെന്ന് ഗോപാല്‍ വിത്തല്‍ പറഞ്ഞു.
ജിയോയെ നേരിടാന്‍ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള മറ്റു കമ്പനികള്‍ ഓഫറുകളുമായി രംഗത്ത് വന്നെങ്കിലും ജിയോയെ കടത്തി വെട്ടാന്‍ ഇവയ്ക്ക് സാധിച്ചിരുന്നില്ല.
