ദില്ലി: ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയില്‍ ഓഫറുകളെ വെല്ലാന്‍ ആമസോണ്‍. മികച്ച ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഓഫര്‍ വില്‍പ്പന നടത്തുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചില ഉല്‍പന്നങ്ങള്‍ക്ക് പതിവിനു വിപരീതമായി വന്‍ ഓഫര്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുക. ഇതിന്‍റെ തന്നെ മൂന്നു വേരിയന്‍റ് ഹാന്‍ഡ്സെറ്റുകളും വില്‍പനയ്ക്കുണ്ടാകും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 35 ശതമാനം വിലക്കുറവിലാണ് ആമസോണ്‍ വില്‍പ്പന നടത്തുന്നത്. 

മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ് നല്‍കും. പവര്‍ബാങ്കിന് 65 ശതമാനം വരെ ഓഫറുകളാണ് ആമസോണ്‍ സെയിലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിന്‍റെ ആപ്ലിക്കേഷനില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് എസ്.ബി.ഐ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 15 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.