കൊച്ചി : ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. ഒക്ടോബര്‍ 10 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. ഒക്ടോബര്‍ 15 രാത്രി 11.59ന് വില്‍പന അവസാനിക്കും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.

സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍  ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളവ മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. 'ആമസോണ്‍ ഫെസ്റ്റിവ് ഹോം' അവതരിപ്പിക്കുന്ന ഹോം ഡെക്കര്‍ ഉല്‍പ്പന്നങ്ങളുടെ വിശാലമായ  ശേഖരമാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത.  100ലധികം പ്രമുഖ ബ്രാന്‍ഡുകള്‍,  ചെറുകിട വ്യവസായികള്‍ എന്നിവരില്‍ നിന്നുമായി 1600ലധികം ഹോം ഡെക്കര്‍ ഉല്‍പ്പന്നങ്ങള്‍ ആകും ഫെസ്റ്റിവ് ഹോമില്‍ അവതരിപ്പിക്കുക.

എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ടാവും. ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. ഡെബിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് നോ കോസ്റ്റ് ഇഎംഐ, എക്സചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാവും.

'ഒരു ഉത്സവ കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്കായി  ഇന്ത്യയിലെ മികച്ച ബ്രാന്‍ഡുകള്‍ സംയോജിപ്പിച്ച് വിശാലമായ ഉല്‍പ്പന്ന ശേഖരമാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ ആമസോണ്‍ ഒരുക്കിയിരിക്കുന്നതെന്ന്', ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്മന്റ് വൈസ് പ്രസിഡന്റ് മനീഷ് തിവാരി പറഞ്ഞു.

എല്‍ജി,  ബോഷ്,  ഐഎഫ്ബി,  സോണി,  വേള്‍പൂള്‍, ഫിലിപ്‌സ്, നെസ്റ്റ്‌ലേ ഐടിസി,  പി ആന്‍ഡ് ജി, ലോ ഓറിയല്‍, വണ്‍പ്ലസ്, ഗൂഗിള്‍, ഷിയോമി,  ഗാപ്,  ലെവിസ്,  ബിബ തുടങ്ങിയ  നിരവധി അന്താരാഷ്ട്ര ബ്രാന്റുകളില്‍ നിന്നുള്ള ഉപകരണങ്ങള്‍,  ഫോണുകള്‍, ലാപ്ടോപ്പുകള്‍, ക്യാമറ, സ്പീക്കറുകള്‍, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍,  വസ്ത്രങ്ങള്‍,  ആഹാരപദാര്‍ഥങ്ങള്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും വില്‍പ്പനക്കുണ്ടാകും.

ആമസോണ്‍ അടുത്തിടെ അവതരിപ്പിച്ച  പുതിയ എക്കോ മോഡലുകളായ ഓള്‍ ന്യൂ എക്കോ ഡോട്ട്,  ഓള്‍ ന്യൂ എക്കോ പ്ലസ് എക്കോ സബ് എന്നിവയും  ഫെസ്റ്റീവ് ഹോമില്‍ പ്രീ ഓര്‍ഡറിലൂടെ ലഭ്യമാകും.  കൂടാതെ ഒരു സ്മാര്‍ട്ട് ഹോം അനുഭവം ലഭ്യമാക്കുന്നതിനായി വീടുകളിലെ ലൈറ്റുകള്‍,  എസി,  ടിവി,  ഡോറുകള്‍ തുടങ്ങിയവ ആമസോണ്‍ അലക്‌സാ ഉപയോഗപ്പെടുത്തി ഓട്ടോമേറ്റ് ചെയ്യുവാനും ഇപ്പോള്‍ സാധിക്കും. അലക്‌സാ നിയന്ത്രിത ഐആര്‍ റിമോട്ട് ഉപയോഗിച്ച് ടിവി നിയന്ത്രിക്കാന്‍ കഴിയുന്നതരത്തിലുള്ള സംവിധാനവും ആമസോണ്‍ ഫെസ്റ്റിവ് ഹോമില്‍ അവതരിപ്പിക്കുന്നു.