ആമസോണ്‍ തങ്ങളുടെ വീഡിയോ സര്‍വീസായ പ്രൈംവീഡിയോ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിദേശ വീഡിയോകള്‍ക്ക് ഒപ്പം ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ 19 ഓണ്‍ലൈന്‍ ഷോകളാണ് ആമസോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതില്‍ ബോളിവുഡിലെ പ്രശസ്തരായ സോയ ആക്തര്‍, വിക്രമാദിത്യ മോഡ്വാനി എന്നിവരുടെ ഷോകളുണ്ട്.

ഫോണിലും, പിസികളിലും ആമസോണ്‍ വീഡിയോ കാണുവാന്‍ സാധിക്കും. ആമസോണ്‍ ഗെയിം കണ്‍സോളിന്‍റെ ഭാഗമായും ഇത് ലഭിക്കും. ഇന്ത്യയില്‍ അവതരിച്ച് വലിയ ജനപ്രീതി നേരിട്ട നെറ്റ്ഫ്ലിക്സിന് വെല്ലുവിളി നല്‍കുന്നതാണ് പ്രൈംവീഡിയോയുടെ വരവ് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.