Asianet News MalayalamAsianet News Malayalam

പുതിയ ആമസോണ്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്

ഫയര്‍ ടിവിയില്‍  ഇന്‍ബോക്‌സ് വോയ്‌സ് റിമോട്ടുകള്‍ ഉപയോഗിച്ച് മൂവികള്‍, ടിവി ഷോകള്‍, ഓപ്പണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പ്ലേബാക്ക് എളുപ്പത്തില്‍ തിരയാനും നിയന്ത്രിക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും

Amazone fire tv stick 4k Echo sub kindle paperwhite start shipping in india
Author
Bengaluru, First Published Nov 15, 2018, 5:55 PM IST

ബെംഗളൂരു: ആമസോണ്‍ എക്കോ സബ്,  വോയിസ് റിമോട്ടോടുകൂടിയ  ഫയര്‍ ടി വി സ്റ്റിക്ക് 4കെ,  പുതിയ കിന്‍ഡില്‍ പേപ്പര്‍വൈറ്റ് എന്നിവ വിപണിയില്‍ 5,999രൂപയാണ് ഫയര്‍ ടി വി സ്റ്റിക്ക് 4കെയുടെ വില. ഡോള്‍ബി വിഷന്‍ ഉള്ള ആദ്യ സ്ട്രീമിംഗ് മീഡിയ സ്റ്റിക്കാണ് ഫയര്‍ ടി വി സ്റ്റിക്ക് 4കെ. 1.7ജിഗാ ഹെട്‌സ്  പ്രോസസ്സര്‍ മികച്ച വേഗതയും,  ഏറ്റവും ഉയര്‍ന്ന പ്രകടനവും ഉറപ്പുവരുത്തുന്നു. മാത്രമല്ല 4കെ  അള്‍ട്രാ എച്ച്ഡി, ഡോള്‍ബി വിഷന്‍, എച്ച് ഡി ആര്‍ 10 +  ഉള്‍പ്പെടെയുള്ള വിശാലമായ കാറ്റലോഗുകള്‍   ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ആയിരക്കണക്കിന് അപ്ലിക്കേഷനുകള്‍, അലക്സാ സ്‌കില്‍സ് എന്നിവ ഉപയോഗിക്കാം. അതുപോലെ തന്നെ പ്രൈം  വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ലിക്‌സ്, സോണി എല്‍ഐവി, സീ 5 എന്നിവയില്‍ നിന്ന് ആയിരക്കണക്കിന് സിനിമകളും, ടിവി എപ്പിസോഡുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. 

ജനപ്രിയ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോക്‌സ് അല്ലെങ്കില്‍ സില്‍ക്ക് ബ്രൌസര്‍ ഉപയോഗിച്ച് ഉള്ളടക്കം സ്ട്രീം ചെയ്യാനും സാധിക്കും. ആമസോണ്‍ പ്രൈം മ്യൂസിക്, സാവണ്‍, ട്യൂണ്‍ഇന്‍ തുടങ്ങിയ സേവനങ്ങളിലൂടെ ഗാനങ്ങള്‍, പ്ലേലിസ്റ്റുകള്‍, തത്സമയ റേഡിയോ സ്റ്റേഷനുകള്‍, പോഡ്കാസ്റ്റുകള്‍ എന്നിവയും ആസ്വദിക്കാം. ഫയര്‍ ടിവിയില്‍  ഇന്‍ബോക്‌സ് വോയ്‌സ് റിമോട്ടുകള്‍ ഉപയോഗിച്ച് മൂവികള്‍, ടിവി ഷോകള്‍, ഓപ്പണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പ്ലേബാക്ക് എളുപ്പത്തില്‍ തിരയാനും നിയന്ത്രിക്കാനും ഉപയോക്താക്കള്‍ക്ക് കഴിയും. നിങ്ങളുടെ വോയ്‌സ് റിമോട്ടിലെ സൗകര്യത്തോടെ കാലാവസ്ഥ അറിയുക  സ്‌പോര്‍ട്‌സ് സ്‌കോറുകള്‍ പരിശോധിക്കുക, ഭക്ഷണം  പുസ്തകങ്ങള്‍ എന്നിവ ഓര്‍ഡര്‍ ചെയ്യുക  കോടിക്കണക്കിന് പാട്ടുകള്‍ ആസ്വദിക്കുക തുടങ്ങിയവ  എളുപ്പത്തില്‍ ഹാന്‍ഡ്‌സ്-ഫ്രീയായി സാധിക്കും. പുതിയ അലക്‌സാ   വോയ്‌സ് റിമോട്ടുകള്‍  1,999 രൂപക്ക് ലഭ്യമാകും. 

നിലവിലുള്ള അല്ലെങ്കില്‍ പുതിയ എക്കോ ഉപകരണങ്ങളില്‍ സംഗീതം കേള്‍ക്കുമ്പോള്‍ ബാസ് പമ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള  ആദ്യ വയര്‍ലെസ് എക്കോ സബ് ബൂഫര്‍ ആണ് ആണ് എക്കോ സബ്. 12,999രൂപയാണ് ആമസോണില്‍ എക്കോ സബ്ബിന്റെ വില. എക്കോ ഉപകരണ നിരയിലേക്കെത്തുന്ന ഏറ്റവും നൂതന ഉപകരണമാണ് എക്കോ സബ്. ഇത് സംഗീത ആസ്വാദകര്‍ക്ക് ഒരു മികച്ച ഓഡിയോ അനുഭവം സാധ്യമാക്കും.1.1 അല്ലെങ്കില്‍  2.1 അനുപാതത്തില്‍ എക്കോ സബ് മറ്റ് എക്കോ ഉപകാരണങ്ങളോട് ബന്ധിപ്പിക്കാം. ഈക്വലൈസര്‍ സംവിധാനം ഉപയോഗിച്ച് ബാസ്സ് മിഡ് റേഞ്ച്,  ട്രെബിള്‍ എന്നിവ ക്രമീകരിക്കുകയും ചെയ്യാം. വോയിസ് ഉപയോഗിച്ച് അലെക്‌സയിലൂടെ എക്കോ സബ്  പ്രവര്‍ത്തിക്കുകയും നിയന്ത്രിക്കുകയും ആകാം

8.18 മില്ലിമീറ്റര്‍ കനവും  182 ഗ്രാം തൂക്കവുമുള്ള വളരെ മനോഹരമായ വാട്ടര്‍ പ്രൂഫിങ് ഉപകരണമായാണ്  ഓള്‍ ന്യൂ കിന്‍ഡില്‍ പേപ്പര്‍ വൈറ്റിന്റെ വരവ്.12,999 രൂപയാണ് ആമസോണില്‍ കിന്‍ഡില്‍ പേപ്പര്‍ വൈറ്റിന്റെ വില. വളരെ കനം കുറഞ്ഞ സ്ലീക്ക് ഡിസൈന്‍ ആയതിനാല്‍ എളുപ്പത്തില്‍ എവിടെയും കൊണ്ടു നടക്കുന്നതിനും,  വായിക്കുന്നതിനും അനായാസം സാധിക്കും. ലേസര്‍ ക്വാളിറ്റി അക്ഷരങ്ങള്‍,    ഫൈവ് എല്‍ ഇ ഡി,  ക്രമീകരിക്കാവുന്ന ഫ്രണ്ട് ലൈറ്റ് എന്നിവയോടുകൂടിയ  നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും ഗ്ലെയര്‍ രഹിത കാഴ്ച പ്രദാനം നല്‍കുന്ന ആറ് ഇഞ്ച്, പിപിഐ 300ഡിസ്‌പ്ലേ വായന സുഖപ്രദമാക്കുന്നു. ആകസ്മികമായുണ്ടാകുന്ന  മഴ,  പൂളിലെയോ ബീച്ചുകളില്‍ നിന്നുള്ളതോ ആയ ജലകണികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഐപി എക്‌സ് 8 സംവിധാനം 60മിനിട്ടോളം ശുദ്ധജലത്തില്‍ മുങ്ങിക്കിടന്നാല്‍ പോലും സംരക്ഷണം നല്‍കുന്നു.

8ജിബി ആണ് സ്റ്റോറേജ്. കിന്‍ഡില്‍ പേപ്പര്‍വൈറ്റ് പ്രീമിയം ലെതര്‍ കവര്‍ 2999രൂപക്ക് ലഭ്യമാകും. 2399രൂപക്ക് കറുപ്പ്,  മെര്‍ലോട്ട്,  പഞ്ച് റെഡ് എന്നീ നിറങ്ങളില്‍ ലെതര്‍ കവറുകള്‍ സ്വന്തമാക്കാം. ചാര്‍ക്കോള്‍ ബ്ലാക്ക്,  കാനറി യെല്ലോ മറൈന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ 1799 രൂപക്ക് വാട്ടര്‍ പ്രൂഫ് ഫാബ്രിക് കവറുകളും ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios