Asianet News MalayalamAsianet News Malayalam

ഐഫോണ്‍ 7 തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി

Apple iPhone 7 Plus fire caught on video
Author
First Published Feb 26, 2017, 7:44 AM IST

ഐഫോണ്‍ 7 തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറുന്നു. ബ്രിയാന ഒലീവിയ എന്ന യുവതിയുടെ ഐഫോണ്‍ 7 ആണ് തീപിടിച്ചത്. ഐഫോണില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഒലീവിയയുടെ സുഹൃത്താണ് സംഭവം ചിത്രീകരിച്ച് ട്വിറ്ററിൽ ലൈവ് ചെയ്തു. നേരത്തെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ആപ്പിള്‍ സ്റ്റോറില്‍ സര്‍വ്വീസ് ചെയ്ത ഫോണ്‍ ആണ് തീപിടിച്ചത്. സംഭവത്തില്‍ ആപ്പിള്‍ അന്വേഷണം തുടങ്ങി.

ഫോണില്‍ നിന്നും അപ്രതീക്ഷിത ശബ്ദവും പുകയും ഉയര്‍ന്നതോടെ അവര്‍ ഐഫോണ്‍ വാഷ്‌ബേസിന് സമീപം ഇടുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം ഒലീവിയക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സ്വന്തം ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു. ഈ വിഡിയോയാണ് ട്വിറ്ററില്‍ വൈറലായാത്. ഇതോടെയാണ് ആപ്പിള്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായത്.

Follow Us:
Download App:
  • android
  • ios