Asianet News MalayalamAsianet News Malayalam

ഐഫോണ്‍ Xനെ 'പൊളിച്ചടുക്കി' ചൈനക്കാര്‍

Apple iphone X Break down
Author
First Published Nov 4, 2017, 12:09 PM IST

ഐഫോണ്‍ X ന്‍റെ ഹാര്‍ഡ്വെയര്‍ ഗുണമേന്‍മ പരിശോധിക്കുന്ന ചൈനീസ് വീഡിയോ വൈറലാകുന്നു. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആപ്പിള്‍ ചൈനീസ് പ്രോഗ്രാം എന്ന യൂട്യൂബ് അക്കൌണ്ടിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആപ്പിള്‍ ഐഫോണുകളുടെ റിവ്യൂകളാല്‍ ഏറെ പ്രശസ്തമാണ് ഈ അക്കൌണ്ട്. ഐഫോണ്‍ X ലെ ഓരോ ഭാഗവും വേര്‍പ്പെടുത്തി എടുക്കുന്നത് വിഡിയോയില്‍ കാണാം. 

പിന്നിലെ ഇരട്ട ക്യാമറകള്‍, ഇമേജ് സെന്‍സര്‍ എല്ലാം വേര്‍പ്പെടുത്തി കാഴ്ചവെച്ചു. മറ്റു ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഐഫോണ്‍ X ല്‍ രണ്ടു ബാറ്ററികളാണ് കാണുന്നത്. 2716 എംഎഎച്ചാണ് ഐഫോണ്‍ X ലെ ബാറ്ററി ലൈഫ്. ഫോണില്‍ L ഡിസൈനിലാണ് രണ്ടു ബാറ്ററികളും ക്രമീകരിച്ചിരിക്കുന്നത്. 

ഐഫോണ്‍ X ലെ ഹാര്‍ഡ്വെയറുകളെയാണ് വിഡിയോയില്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍ രണ്ടു ബാറ്ററിയുടെ കാര്യം ആപ്പിള്‍ ഇതുവരെ എവിടെയും സൂചിപ്പിച്ചിട്ടുമില്ല.  ഐഫോണ്‍ X കേടുവന്നാല്‍ നന്നാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുവെന്നും വിഡിയോ വ്യക്തമാക്കുന്നു. ഡിസ്‌പ്ലെ മാറ്റാന്‍ തന്നെ പാടുപെടും.

Follow Us:
Download App:
  • android
  • ios