സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ തങ്ങളുടെ മാപ്പ് സംവിധാനം നവീകരിക്കുന്നു‍. ഡ്രോണുകളുടെ സഹായത്തോടെയാണ് മാപ്പ് നവീകരിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്. പാതകളുടെ വിശദാംശങ്ങള്‍ക്ക് പുറമെ പുത്തന്‍ പ്രത്യേകതകള്‍ അവതരിപ്പിക്കാന്‍ ആണ് ആപ്പിളിന്‍റെ തീരുമാനം. ഗൂഗിള്‍ മാപ്പിന് വെല്ലുവിളി ഉയര്‍ത്തുക എന്നതാണ് ആപ്പിള്‍ പുതിയ നവീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. 

ക്യാമറ ഘടിപ്പിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പാതകള്‍ക്കും മറ്റു മാപ്പുകളില്‍ കാണുന്നതിനും പുറമെ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങള്‍ക്കുള്ളിലെ കാര്യങ്ങളും ആപ്പിള്‍ മാപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത് ഉപകാരപ്രദമാകുന്നത്. 

ഇവയുപയോഗിച്ച് ഇത്തരംകെട്ടിടങ്ങളുടെ ഉള്ളിലുള്ള സേവനങ്ങള്‍ തിരിച്ചറിയുന്നതിനും വഴികള്‍ മനസ്സിലാക്കുന്നതിനും സാധിക്കും. അഞ്ച് വര്‍ഷം മുന്‍പ് 2012ലാണ് ആപ്പിള്‍ മാപ്പ് പുറത്തിറക്കിയത്. ആദ്യ മോഡലുകളിലൂടെ തന്നെ നിരവധി സാങ്കേതിക തകരാറുകളുണ്ടെന്നുള്ള പഴി ആപ്പിള്‍കേട്ടിരുന്നു. ഇതില്‍ പല വഴികളും കടകളും വ്യക്തമായിരുന്നില്ല. ഇതോടെയാണ് മാപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ആപ്പിള്‍ തയ്യാറായത്.