കൊച്ചി: ആപ്പിള്‍ ഐഫോണ്‍ സെവന്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. കേരളത്തില്‍ കൊച്ചിയിലാണ് ഐഫോണ്‍ അവതരണം. ഒബ്‌റോണ്‍ മാളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഐഫോണ്‍ സെവനും സെവന്‍ പ്ലസും പുറത്തിറിക്കും. 60,000 രൂപ മുതലാണ് ഐഫോണ്‍ സെവനിന്റെ വില ആരംഭിക്കുന്നത്. സെവന്‍ പ്ലസിന്റേത് 72,000 രൂപയിലും. ഇ - കൊമേഴ്‌സ് സൈറ്റുകള്‍ നേരത്തെ തന്നെ ഐഫോണ്‍ ബുക്കിംഗ് തുടങ്ങിയിരുന്നു. നിലവില്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനികള്‍ ഒരുക്കിയിട്ടുണ്ട്. ഐഫോണ്‍ 6 എസ് പ്ലസ് ഉപഭോക്താക്കള്‍ സെവനിലേക്ക് മാറുമ്പോള്‍ എക്‌സ്‌ചേഞ്ച് ആനൂകൂല്യമായി 24,500 രൂപ ലഭിക്കും. ഐഫോണ്‍ 6ന് 17,900 രൂപയും.