ഐഫോണ്‍ ഡിസ്പ്ലേ ആപ്പിള്‍ സ്വന്തമായി നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്

First Published 19, Mar 2018, 5:24 PM IST
Apple working on power efficient MicroLED displays
Highlights
  • പുതിയ ആപ്പിള്‍ ഐഫോണ്‍ ഡിസ്പ്ലേ ആപ്പിള്‍ സ്വന്തമായി നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്
  •  ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ബ്ലൂംബര്‍ഗ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

ന്യൂയോര്‍ക്ക്: പുതിയ ആപ്പിള്‍ ഐഫോണ്‍ ഡിസ്പ്ലേ ആപ്പിള്‍ സ്വന്തമായി നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ബ്ലൂംബര്‍ഗ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൈക്രോ എല്‍ഇഡി ബെസ്ഡ് ഡിസ്പ്ലേയാണ് ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒര്‍ഗാനിക്ക് ലൈറ്റ് ഇമിറ്റെറ്റിംഗ് ഡെയോഡ‍് ഡിസ്പ്ലേയെക്കാള്‍ മികച്ച ഊര്‍ജ്ജക്ഷമതയാണ് ഇത്തരം ഡിസ്പ്ലേയ്ക്ക് എന്നാണ് റിപ്പോര്‍ട്ട്.

ആപ്പിളിന്‍റെ റിസര്‍ച്ച് ആന്‍റ് ഡെവലപ്പ്മെന്‍റ് വിഭാഗം ഈ ഡിസ്പ്ലേയുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ആപ്പിള്‍ ഇറക്കിയ ഐഫോണ്‍ X ആണ് ആദ്യമായി ഒഎല്‍ഇഡി ഡിസ്പ്ലേയില്‍ ഇറങ്ങിയ ആദ്യ ഫോണ്‍. സാംസങ്ങ് ആണ് ഇതിന് വേണ്ട ഡിസ്പ്ലേ ആപ്പിളിന് വിതരണം ചെയ്തത്.

അതേ സമയം ഐഫോണ്‍ X ആഗോള വിപണിയില്‍ വലിയ പ്രകടനം നടത്താത്തിനെ തുടര്‍ന്ന് ഇത് സാംസങ്ങിനെയും ഇത് ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിള്‍ പുതിയ ഡിസ്പ്ലേ ടെസ്റ്റ് ചെയ്തു എന്ന റിപ്പോര്‍ട്ട് വരുന്നത്. ഇതിലൂടെ സാംസങ്ങുമായുള്ള ബന്ധം നിര്‍ത്താനാണ് ആപ്പിളിന്‍റെ ഉദ്ദേശം എന്ന് വ്യക്തം. 

loader