എല്‍ജി ഇന്നോടെക് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലേക്ക് ത്രിഡി ക്യാമറ സാങ്കേതിക വിദ്യ സന്നിവേശിപ്പിക്കുന്നതിനെപ്പറ്റി ആപ്പിള്‍ ഗവേഷണം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അവതരിപ്പിച്ച എല്‍ജി ഇന്നോടെക്കിന്റെ 3ഡി ക്യാമറ സാങ്കേതിക വിദ്യ നിലവില്‍ ഒപ്റ്റിമസ് 3ഡികളില്‍ ഉപയോഗിക്കുന്നുണ്ട്. ത്രിഡി ക്യാമറയും അനുബന്ധ സാങ്കേതിക വിദ്യകളും എല്‍ജി ഇന്നോടെക്കിന് സ്വന്തമാണ്. അതുകൊണ്ടു തന്നെ  ഒരുമിച്ചുള്ള പ്രവര്‍ത്തനം ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിക്കാമെന്നാണ് കണക്കു കൂട്ടല്‍.

ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തിലാണ് ഐഫോണ്‍ 8 എത്തുന്നത്. 4.7 ഇഞ്ച്, 5.5 ഇഞ്ച് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ക്രീന്‍ സൈസുകളിലായിരിക്കും ഐഫോണ്‍ 8 പുറത്തിറങ്ങുകയെന്നാണ് സൂചനകള്‍.  

ഗ്ലാസ് കേസിങ്ങാണ് ഐഫോണ്‍ 8 ന്റെ മറ്റൊരു സവിശേഷത. കൂടാതെ വയര്‍ലെസ് ചാര്‍ജിങ്ങ് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.