ആപ്പിളിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐഒഎസ് 10 തന്നെയാണ് വീഡിയോയിലെ കണ്ണാടിയിലും കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. സാധാരണ കണ്ണാടിയായി മാത്രം കാണുന്ന ഈ ഉപകരണത്തില്‍ ടിവി അടക്കമുള്ള കാര്യങ്ങള്‍ കാണുന്നതിന് സാധിക്കുമെന്നാണ് ഡെയ്ലി മെയില്‍ പറയുന്നത്. 45 സെക്കന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ ഉപകരണം ഓട്ടോമാറ്റിക്കായി ഗുഡ് ബൈ മോഡില്‍ ആകുമെന്നാണ് വീഡിയോയിലൂടെ കാണാന്‍ സാധിക്കും. 

എന്നാല്‍ ആപ്പിളിന്‍റെ ഒരു പ്രതികരണവും വീഡിയോ സംബന്ധിച്ച് വന്നിട്ടില്ല, എന്തായാലും ആപ്പിള്‍ ഇത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കിയാല്‍ കണ്ണാടിക്കു മുന്‍പില്‍ ഏറെ നേരം ചിലവഴിക്കുന്നവര്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകും. ആപ്പിള്‍ പ്രൊഡക്റ്റ് ആയതിനാല്‍ തന്നെ വില സാധാരണക്കാര്‍ താങ്ങുന്നതാവില്ല. കാത്തിരുന്നു തന്നെ കാണാം. ആരോ പടച്ചുവിട്ട 'പ്രോട്ടോടൈപ്പ് വീഡിയോ' ആണ് ഇത് എന്നും വാദമുയരുന്നുണ്ട്.