Asianet News MalayalamAsianet News Malayalam

കൃത്രിമ ബുദ്ധിക്കെതിരെ മുന്നറിയിപ്പുമായി  സ്റ്റീഫന്‍ ഹോക്കിംഗ്സ്

Artificial Intelligence will cause mass extinction warns Stephen Hawking
Author
First Published Nov 5, 2017, 10:02 PM IST

ലണ്ടന്‍: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനെതിരെ മുന്നറിയിപ്പ് നല്‍കി വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ്. ഭൂമി വളരെ ചെറുതാണ് മനുഷ്യന്‍ തന്നെ തമ്മില്‍ തന്നെയുള്ള സംഘര്‍ഷങ്ങള്‍ ഒരു നാശത്തിന്‍റെ വക്കില്‍ എത്തിക്കുമ്പോള്‍ അത് മറ്റൊരാള്‍ക്ക് കൈമാറുകയാണ് എഐ വികസനത്തിലൂടെ നടക്കുന്നതെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ് പറയുന്നു.

ഭൂമിയുടെ ഇന്നത്തെ അവസ്ഥ തിരിച്ചുവരവ് ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. ഇന്നത്തെ അവസ്ഥയില്‍ കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ മനുഷ്യകുലത്തിന് മുന്നില്‍ കൃത്യമായി ആധിപത്യം പുലര്‍ത്തുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ്സിനെ ഉദ്ധരിച്ച് ബ്രിട്ടനിലെ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പുതിയ തരത്തിലുള്ള ഒരു ജീവനാണ് എഐ നല്‍കുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ അവയ്ക്ക് മുകളിലുള്ള മനുഷ്യ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെടും. നേരത്തെ തന്നെ മനുഷ്യകുലത്തിന്‍റെ ഭാവിക്കായി ഭൂമിക്ക് പുറത്ത് ആവാസവ്യവസ്ഥ ഉണ്ടാക്കണമെന്ന് അഭിപ്രായം പങ്കുവയ്ക്കുന്ന വ്യക്തിയാണ്  സ്റ്റീഫന്‍ ഹോക്കിംഗ്സ്.

കഴിഞ്ഞ വര്‍ഷം കംബ്രിഡ്ജ് യൂണിവേഴ്സിറ്റി എഐ സെന്‍റര്‍ തുറന്നതുമായി ബന്ധപ്പെട്ട് മനുഷ്യന്‍റെ ഏറ്റവും ദുരന്തമായ കണ്ടുപിടുത്തമെന്ന്  സ്റ്റീഫന്‍ ഹോക്കിംഗ്സ്  അഭിപ്രായപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios