പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് 30 ജിബി ഡാറ്റ ഫ്രീയായി നല്‍കി ഏയര്‍ടെല്‍. മൈ ഏയര്‍ടെല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സര്‍പ്രൈസ് ഓഫര്‍ നല്‍കുന്നത്. ഏയര്‍ടെല്‍ ആപ്പ് ഉപയോഗിക്കുന്ന പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ആപ്പില്‍ ഇത് സംബന്ധിച്ച് ‘claim free data’എന്ന ബാനര്‍ ലഭിക്കും ഇതുവഴി ഓഫര്‍ ഉപയോഗിക്കാന്‍ സാധിക്കും.
ഈ ഓഫര്‍ പ്രഖ്യാപിച്ച് ഏയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ അവതരിപ്പിച്ച പ്രൈം ഓഫറിലേക്ക് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളുടെ ഓഴുക്ക് ഉണ്ടാകാതിരിക്കാനാണ് ഏയര്‍ടെല്ലിന്‍റെ പുതിയ നീക്കം.
അടുത്തിടെ പോസ്റ്റ്പെയ്ഡ് 4ജി ഉപയോക്താക്കള്‍ക്കായി 345 പ്ലാന്‍ ഏയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. ഇത് പ്രകാരം 1ജിബി ഡാറ്റയും, ഫ്രീകോളും ഉപയോക്താവിന് ലഭിക്കും. എന്നാല്‍ 500 എംബി രാവിലെയും, 500 എംബി രാത്രിയുമാണ് ലഭിക്കുക.
