ഐഫോണുകള്‍ക്ക് മികച്ച ഓഫറുമായി ഫ്ലിപ്കാര്‍ട്ടിന്റെ ആപ്പിള്‍ വീക്ക്

First Published 11, Jan 2018, 6:16 PM IST
big offer for iphone models at Flipkart Apple Week
Highlights

ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍ നൽകി ഫ്ലിപ്കാര്‍ട്ട് ആപ്പിള്‍ വീക്ക്. വിലക്കുറവ്, ക്യാഷ്ബാക്ക് ഓഫറുകളാണ് ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് എന്നീ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് ഫ്ലിപ്കാര്‍ട്ട് നൽകുന്നത്. ജനുവരി ഒമ്പത് മുതൽ 15 വരെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ആപ്പിള്‍ വീക്ക്. മികച്ച ഓഫറുകള്‍ക്ക് പുറമെ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8000 രൂപവരെ ക്യാഷ്ബാക്ക് ഓഫറും ഫ്ലിപ്കാര്‍ട്ട് നഷകുന്നുണ്ട്. പ്രധാനപ്പെട്ട ഓഫറുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ഐഫോണ്‍ എക്‌സ്

ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ എക്‌സ് മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 8000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ എക്‌സ്ചേഞ്ച് ഓഫറായി 18000 രൂപയും ലഭിക്കും.

2, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്

ഐഫോണ്‍ 8 എന്ന മോഡലിന്റെ 64 ജിബി വേരിയന്‍റിന് 9000 രൂപ വിലക്കുറവുണ്ട്. ഇപ്പോള്‍ 549000 രൂപയാണ് വില. അതേപോലെ ഐഫോണ്‍ 8 പ്ലസ് മോഡല്‍ 73000 രൂപയ്‌ക്ക് പകരം 66,499 രൂപയ്‌ക്ക് വാങ്ങാനാകും. ഈ രണ്ടു മോഡലുകള്‍ക്കും ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 8000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. കൂടാതെ എക്‌സ്ചേഞ്ച് ഓഫറായി 18000 രൂപയും ലഭിക്കും.

3, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്

ഐഫോൺ 7 പ്ലസിന് 59000 രൂപയ്‌ക്ക് പകരം 56999 രൂപയ്‌ക്ക് വാങ്ങാനാകും. ഐഫോണ്‍ 7ന്റെ ഏറ്റവും കുറഞ്ഞ മോഡൽ 42999 രൂപയ്‌ക്ക് വാങ്ങാനാകും. 6000 രൂപയാണ് ഈ മോഡലിന് വിലക്കുറവ്. കൂടാതെ ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങുമ്പോള്‍ 5000 രൂപയുടെ ക്യാഷ്ബാക്കും ഉണ്ടായിരിക്കും. ഈ മോഡലിന് 21000 രൂപയുടെ എക്‌സ്ചേഞ്ച് ഓഫറും ലഭിക്കും. ഐഫോണ്‍ 7 പ്ലസിന് 18000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും.

4, ഐഫോണ‍് 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്

ഐഫോണ്‍ 6ന് 4000 രൂപ ഓഫറുണ്ട്. ഇപ്പോള്‍ 25499 രൂപയാണ് വില. ഇതേപോലെ ഐഫോണ്‍ 6എസ് 40000 രൂപയ്ക്ക് പകരം 34999 രൂപയ്‌ക്ക് വാങ്ങാനാകും. ഐഫോണ്‍ 6എസ് പ്ലസിന് 11000 രൂപയുടെ വൻ ഓഫറാണ് ഉള്ളത്. ഈ മോഡൽ ഇപ്പോളഅ‍ 37999 രൂപയ്‌ക്ക് വാങ്ങാം. ഈ മൂന്നു മോഡലുകളും ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങുമ്പോള്‍ 3000 രൂപ ക്യാഷ്ബാക്ക് ഓഫറുണ്ടായിരിക്കും. കൂടാതെ 18000 രൂപ വരെ എക്‌സ്ചേഞ്ച് ഓഫറും ലഭിക്കും.

5, ഐഫോണ്‍ എസ് ഇ

ഏറ്റവും വിലകുറഞ്ഞ ഐഫോണ്‍ മോഡലായ എസ് ഇ ഇപ്പോള്‍ 26000 രൂപയ്‌ക്ക് പകരം 18999 രൂപയ്‌ക്ക് വാങ്ങാം. ഈ മോഡലിന് 2500 രൂപ ക്യാഷ്ബാക്കും 18000 രൂപ വരെ എക്‌സ്ചേഞ്ച് ഓഫറുമുണ്ടായിരിക്കും.

6, മാക്ബുക്ക് എയര്‍

കോര്‍ ഐ5 അഞ്ചാം തലമുറ-8ജിബി റാം128 ജിബി ആപ്പിള്‍ മാക്ബുക്ക് എയര്‍ ലാപ്ടോപ്പ് ഇപ്പോള്‍ 54490 രൂപയ്‌ക്ക് വാങ്ങാം. 1500 രൂപയാണ് വിലക്കുറവ്. കൂടാതെ 8000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

7, ഐപാഡ്, ഐപാഡ് പ്രോ

ഐപാഡിന്റെ വിവിധ മോഡലുകള്‍ക്ക് 5100 രൂപവരെ വിലക്കിഴിവ് ഉണ്ട്. ഇതുകൂടാതെ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 2500 രൂപ ക്യാഷ്ബാക്കും ലഭിക്കും.

8, ആപ്പിള്‍ വാച്ച്

ആപ്പിള്‍ വാച്ച് സീരീസ് 1 മോഡലിന് 5000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോഡലിന് 18900 രൂപയാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 2ന് 24900 രൂപയായിരിക്കും വില. അതായത് 8600 രൂപ വിലക്കുറവാണ് ലഭിക്കുക. ഇഎംഐയിലൂടെ വാങ്ങുമ്പോള്‍ എല്ലാ ആപ്പിള്‍ വാച്ച് മോഡലുകള്‍ക്കും 5000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

loader