പോക്കറ്റ് സിനിമാ ക്യാമറ 4 കെയുമായി ബ്ലാക്ക് മാജിക് ഡിസൈന്‍

First Published 8, Apr 2018, 3:29 PM IST
Blackmagic Design teases a new 4K Pocket Cinema Camera
Highlights
  • പോക്കറ്റ് സിനിമാ ക്യാമറ 4 കെ
  • ബ്ലാക്ക് മാജിക് ഡിസൈന്‍

പുതിയ പോക്കറ്റ് സിനിമാ ക്യാമറ 4 കെ അവതരിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ കമ്പനിയായ ബ്ലാക്ക് മാജിക് ഡിസൈന്‍. സ്‌മോള്‍ ഫോം ഫാക്ടര്‍, റോ ഫയല്‍ കാപ്ചര്‍, ബില്‍റ്റ് ഇന്‍ എല്‍സിഡി സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളിലാണ് പുതിയ പോക്കറ്റ് ക്യാമറ എത്തുന്നത്. 4കെ റെക്കോഡിങ് സൗകര്യം ആദ്യ പതിപ്പില്‍ ഉണ്ടായിരുന്നില്ല.

പഴയ മോഡലില്‍ നിന്നും ഒട്ടനവധി പുതുമകളോടെയായിരിക്കും ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മികച്ച ബാറ്ററി ലൈഫ്, ശക്തമായ ബാഹ്യ വെളിച്ചത്തിലും തെളിമയുള്ള ഡിസ്‌പ്ലേ തുടങ്ങിയവ പുതിയ പതിപ്പില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. 1,00186 രൂപയാണ് ഈ പോക്കറ്റ് സിനിമാ ക്യാമറയ്ക്ക് ആമസോണ്‍ ഇന്ത്യയിലെ വില.

loader