സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ മറയുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം  സംഭവിക്കുക അപകടമുണ്ടാക്കുന്നതല്ല ബ്ലഡ് മൂണെന്ന് നാസ

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ് മൂണ്‍ ജൂലൈയില്‍ ദൃശ്യമാകുമെന്ന് ശാസ്ത്രലോകം. ജനുവരി 31 ന് ദൃശ്യമായ ബ്ലഡ് മൂണിനേക്കാള്‍ ഒരു മണിക്കൂറും 43 മിനിട്ട് വരെയും ബ്ലഡ് മൂണ്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ സമയം രാത്രി 8.22 മുതല്‍ 9.22 വരെ ബ്ലഡ് മൂണ്‍ ദൃശ്യമാകുമെന്നാണ് സൂചന. കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളിലായിട്ട് പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ട്. 

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ മറയുന്നത് കൊണ്ടാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. ഭൂമിയുടെ നിഴലില്‍ നിന്ന് മാറു്നനതോടെ കുറച്ച് സമയത്തേക്ക് ചന്ദ്രന്‍ ചുവപ്പും ഓറഞ്ചും കലര്‍ന്ന നിറത്തില്‍ കാണാന്‍ സാധിക്കും. ഭൗമോപരിതലത്തിലൂടെ പോകുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം വരുന്നതാണ് ഈ നിറം മാറ്റത്തിന് കാരണമാകുക. 

നാലുമണിക്കൂര്‍ സമയം എടുത്താണ് ഈ പ്രക്രിയകള്‍ പൂര്‍ത്തിയാവുക. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം ഭ്രമണം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതാണ് സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം ഈ ഭ്രമണത്തിന് വേണ്ടി വരുന്നതിന് കാരണമാകുന്നതെന്ന് ശാസ്ത്രജ്‍ഞര്‍ വിശദമാക്കുന്നത്. 

എന്നാല്‍ ബ്ലഡ് മൂണിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ക്ക് വീണ്ടും ചൂട് പിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സൂര്യഗ്രഹണം പോലെ അപകടമുണ്ടാക്കുന്നതല്ല ബ്ലഡ് മൂണെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ബ്ലഡ് മൂണിന്റെ തുടക്കം ആദ്യം ദൃശ്യമാകുക ന്യൂസിലാന്‍ഡില്‍ ആയിരിക്കുമെന്നാണ് സൂചന. 

പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണം. കടല്‍ ഉള്‍വലിയാനും തിരിച്ചു കരയിലേക്ക് അടിച്ചുകയറാനും സാധ്യതയുണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്.