ലഖ്നൗ: വീണ്ടും ബ്ലൂവെയ്‌ൽ ഗെയിം കാരണം രാജ്യത്ത് മരണമെന്ന് റിപ്പോര്‍ട്ട്. കൊലയാളി ഗെയിം സംബന്ധിച്ച് സർക്കാരും സൈബർ പൊലീസും ശക്തമായ നടപടികളുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. ലഖ്നൗവിൽ ജീവനൊടുക്കിയ പതിമൂന്നുകാരൻ പർത് സിങ് ബ്ലൂവെയ്‌ൽ ടാസ്കുകൾക്ക് സമാനമായ കാര്യങ്ങൾ ചെയ്തിരുന്നുവെന്നാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മൊഴി.

പർത് സിങ് എന്ന വിദ്യാർഥി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. അച്ഛന്‍റെ മൊബൈലിൽ മകൻ ബ്ലൂവെയ്‌ൽ കളിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഞായറാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്.