കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ഫെബ്രുവരിയിലാണ് ആരംഭിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 4-ജി കുതിപ്പിനൊരുങ്ങി ബിഎസ്എന്‍എല്‍. ഡിസംബറോടെ നെറ്റ്‍വര്‍ക്ക് വികസനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ടി മാത്യു തിരുവനന്തപുരത്ത് പറഞ്ഞു. 710 4-ജി മൊബൈല്‍ ബിറ്റിഎസുകള്‍ ടവറുകളില്‍ സ്ഥാപിക്കും. ഈ സാമ്പത്തിക വര്‍ഷം 24 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

കേരള സര്‍ക്കിളില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ഇടുക്കിയിലെ ഉടുമ്പന്‍ചോല,ചെമ്മണ്ണാര്‍, സേനാപതി, കല്ലുപാലം, എന്നീ പ്രദേശങ്ങളിലാണ് ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി ബി.എസ്.എന്‍.എല്‍ 4ജി സേവനം അവതരിപ്പിച്ചത് കേരള സര്‍ക്കിളിലാണ്.