ബിഎസ്എന്‍എല്‍ അതിന്റെ പ്രമോഷണല്‍ ഓഫറായ 6 പൈസ ക്യാഷ്ബാക്ക് ഉപയോഗിക്കുന്നത് ജൂണ്‍ 30 വരെ നീട്ടി. ഓഫര്‍ തുടക്കത്തില്‍ മെയ് 30 വരെ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഓഫര്‍ 2019 ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു. 5 മിനിറ്റിലധികമുള്ള കോളുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കും.

ഇത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപ പരമാവധി ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്. ഈ ഓഫറിലൂടെ, ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഒരു വോയ്‌സ് കോള്‍ അല്ലെങ്കില്‍ ഒരു എസ്എംഎസ് അയച്ചുകൊണ്ട് 6 പൈസയുടെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് ബിഎസ്എന്‍എല്‍ വയര്‍ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ടുഹോം സബ്‌സ്‌്രൈകബര്‍മാര്‍ക്ക് ലഭ്യമാണ്.

റിലയന്‍സ് ജിയോയുടെ ഐയുസി ചാര്‍ജ് അവതരിപ്പിച്ചതിന് മറുപടിയായാണ് കഴിഞ്ഞ വര്‍ഷം ഈ ഓഫര്‍ കൊണ്ടുവന്നത്, ഇത് മിനിറ്റില്‍ 6 പൈസയാണ്. ബിഎസ്എന്‍എല്‍ ക്യാഷ്ബാക്ക് ഓഫര്‍ സജീവമാക്കുന്നതിന്, എസ്എംഎസ് കമ്പോസ് ബോക്‌സില്‍ 'ആക്റ്റ് 6 പൈസ' എന്ന് ടൈപ്പ് ചെയ്ത് 9478053334 എന്ന വിലാസത്തിലേക്ക് അയയ്ക്കുക. പണം ക്യാഷ്ബാക്ക് രൂപത്തില്‍ വരിക്കാരന് ക്രെഡിറ്റ് ചെയ്യപ്പെടും.