കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തോടെ കേരളത്തില്‍ 4ജി സേവനം പൂര്‍ണ്ണമായും ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി പറഞ്ഞു. ജിയോ തരംഗത്തില്‍ മറ്റ് സര്‍ക്കിളുകളില്‍ കനത്ത നഷ്ടം നേരിട്ട ബിഎസ്എന്‍എല്‍ കേരളത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 700 കോടി ലാഭം നേടി. കേരളത്തില്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വൈ ഫൈ സംവിധാനങ്ങള്‍ ഒരുക്കുന്നത് അന്തിമഘട്ടത്തിലാണ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രീപെയ്ഡ് വോയിസ്, ഡേറ്റാ പ്‌ളാനുകള്‍, ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ എന്നിവയും ബിഎസ്എന്‍എല്‍ പുറത്തിറക്കി.