Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലും മ്യാന്‍മറിലും ഇനി ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉപയോഗിക്കാം

ഈ സേവനം തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക്‌വ്യാപിപ്പിക്കും.

bsnl international roaming facility to saudi arabia and myanmar

തിരുവനന്തപുരം: കേരളത്തിലെ ബി.എസ്.എന്‍.എല്‍ പ്രീപെയ്ഡ്‌മൊബൈല്‍ വരിക്കാര്‍ക്ക് സൗദി അറേബ്യയിലും മ്യാന്‍മറിലും ഇന്റര്‍നാഷണല്‍ റോമിങ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി മാത്യുവാണ് ഉദ്ഘാടനം ചെയ്തത്. ഈ സേവനം തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്ക്‌വ്യാപിപ്പിക്കും.

കേരളത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷം പുതിയതായി 24 ലക്ഷം മൊബൈല്‍ കണക്ഷനുകളും, 1.8 ലക്ഷം ലാന്റ് ലൈനുകളും, രണ്ട് ലക്ഷം ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 30,000 പുതിയ ഫൈബര്‍ ടുഹോം കണക്ഷനുകളും നല്‍കാനാണ്‌ ലക്ഷ്യമിടുന്നതെന്ന് ഡോ. പി.ടി മാത്യു പറഞ്ഞു. സംസ്ഥാനത്ത് 18 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകളാണ് ബി.എസ്.എന്‍.എല്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പ്രകാരം പ്രതിവര്‍ഷം 20,000ത്തോളം പേര്‍ മറ്റ്‌ടെലികോം കമ്പനികളുടെ കണക്ഷന്‍ ഒഴിവാക്കി ബി.എസ്.എന്‍.എല്ലിനെ തിരഞ്ഞെടുക്കുമ്പോള്‍, 15,000ത്തോളം പേര്‍ മാത്രമാണ്ബി.എസ്.എന്‍.എല്ലില്‍ നിന്ന്മറ്റ്‌സേവന ദാതാക്കളിലേയ്‌ക്ക് പോകുന്നതെന്നും അധികൃതര്‍ അവകാശപ്പെട്ടു. 

Follow Us:
Download App:
  • android
  • ios