കൊച്ചി: റിലയൻസ് ജിയോയ്ക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കൂടുതൽ പദ്ധതികൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ. പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്കായി പുതിയ അൺലിമിറ്റഡ് കോൾ പ്ലാൻ ആണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ദില്‍ കോ കെ ബോല്‍ എന്നാണ് പുതിയ പദ്ധതിയുടെ പേര്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

799 രൂപയുടെ ഈ പുതിയ പ്ലാൻ പ്രകാരം ഏതു നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിങ് കോളുകൾക്കൊപ്പം ആറ് ജിബി ഡേറ്റയും ലഭിക്കും. പ്രാരംഭ ഓഫറായി ആദ്യത്തെ നാലു മാസത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നൽകിയാൽ മതി.

കൂടാതെ ആറു ജിബിക്കു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന് ആഡ് ഓൺ പായ്ക്കും ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 170 രൂപയ്ക്ക് രണ്ടു ജിബിയും 225 രൂപയ്ക്ക് നാലു ജിബിയും 501 രൂപയ്ക്ക് 10 ജിബിയും ആഡ് ഓൺ പ്ലാൻ ആയി ഉപയോഗിക്കാം.