പുതിയ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ വിപണിയില്‍ എത്തി. പുതിയ മൂന്ന് ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 186, 187. 485 രൂപയുടെ ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 187 രൂപയുടെ റീച്ചാര്‍ജില്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് കോളുകളും അതോടൊപ്പം തന്നെ 1 ജിബി ഡാറ്റയുമാണ്. 28 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. 485 രൂപയുടെ ഓഫറുകളില്‍ അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 1 ജിബി ഡാറ്റയും ലഭിക്കും. 90 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി.