ദില്ലി: ബിഎസ്എന്‍എല്‍ 50 രൂപയ്ക്ക് 20 ജിബി ഡേറ്റ നല്‍കുന്നുവെന്ന വാര്‍ത്ത ഒരു നുണയാണെന്ന് സ്ഥിരീകരണം. ഇത്തരമൊരു ഡേറ്റപ്ലാന്‍ പുറത്തിറക്കിയിട്ടില്ലെന്നും ബിഎസ്എന്‍എല്ലിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ദേശീയപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 50 രൂപയ്ക്ക് 20 ജിബി 3ജി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രധാന്യം കൈവന്നത്.
എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ ഇളവു നരേന്ദ്ര മോദി നല്‍കിയതാണെന്നായിരുന്നു സോഷ്യല്‍ മീഡിയ സന്ദേശങ്ങളുടെ പ്രധാന കാതല്‍. ഇതിനെല്ലാം പുറമെ അഞ്ചുപേര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാമെന്നതും നാലു പേര്‍ക്ക് ഈ പദ്ധതിയുടെ ഉപയോഗം പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബിഎസ്എന്‍എല്‍ വിശദീകരണം നല്‍കിയത്.
