റിലയന്‍സ് ജിയോയെ വെല്ലുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍ എത്തുന്നു. റിലയന്‍സ് ജിയോ ഇപ്പോള്‍ 4ജി നെറ്റ്വര്‍ക്ക് ഉള്ളവര്‍ക്ക് ജനുവരിവരെ ഫ്രീകോള്‍ ഓഫര്‍ നല്‍കുകയാണ്. എന്നാല്‍ 3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുക എന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. 

ജിയോയുടെ പ്രവര്‍ത്തനം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇതിന്‍റെ വെളിച്ചത്തില്‍ വരുന്ന ജനുവരിയോടെ ഫ്രീ വോയ്സ് കോള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു. 

ബിഎസ്എന്‍എല്ലിന് കൃത്യമായ വിപണി ഇടപെടല്‍ നടത്താന്‍ കഴിയുന്ന കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ സീറോ വോയ്സ് താരീഫ് ജനുവരി മുതല്‍ നടപ്പിലാക്കുവാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ജിയോയില്‍ അടിസ്ഥാന ഓഫര്‍ തുടങ്ങുന്നത് 149 രൂപയ്ക്കാണ് എന്നാല്‍ അതിലും കുറഞ്ഞ രൂപയ്ക്ക് ബിഎസ്എന്‍എല്‍ ഓഫര്‍ ലഭിക്കും എന്ന് ബിഎസ്എന്‍എല്‍ മേധാവി പറയുന്നു.