ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും കാലാവധി അവസാനിച്ചതിന് പിന്നാലെ ഇത് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം: ജനപ്രിയ ഓഫറുകള്‍ നിലനിര്‍ത്തി ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനാണ് ബി.എസ്.എന്‍.എല്ലിന്റെ ഇപ്പോഴത്തെ നീക്കം. ലാന്റ് ഫോണുകളില്‍ ഞായറാഴ്ചകളില്‍ ലഭ്യമായിരുന്ന അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ തുടരുമെന്ന പ്രഖ്യാപനമാണ് ഏറ്റവും പുതിയത്. ഏപ്രില്‍ 30 വരെയാണ് ഈ ഓഫര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും കാലാവധി അവസാനിച്ചതിന് പിന്നാലെ ഇത് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രത്യേകിച്ച് സമയപരിധിയൊന്നും നിശ്ചയിക്കാതെയാണ് ഓഫര്‍ നീട്ടിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫര്‍ തുടരും. ഞായറാഴ്ചകളില്‍ രാജ്യത്തെ ഏത് നെറ്റ്‍വര്‍ക്കിലേക്കും തുടര്‍ന്നും പരിധിയില്ലാതെ സൗജന്യമായി വിളിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.