Asianet News MalayalamAsianet News Malayalam

ബി​എ​സ്എ​ൻ​എ​ൽ 4 ജി ​സേ​വ​നം കേരളത്തിലേക്ക്

BSNL to roll out 4G services in Kerala soon
Author
First Published May 30, 2017, 9:35 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഡി​സം​ബ​ർ മു​ത​ൽ പൂ​ർ​ണ​മാ​യും ബി​എ​സ്എ​ൻ​എ​ൽ 4 ജി ​സേ​വ​നം ല​ഭ്യ​മാ​കും. ഈ ​സാ​മ്പത്തിക വ​ർ​ഷം 2,200 സ്ഥ​ല​ങ്ങ​ളി​ൽ 4 ജി ​സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ന​ഗ​ര​ങ്ങ​ളി​ൽ ന​വം​ബ​റോ​ടെ സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്നും ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. മ​ണി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും 4 ജി ​പ​രി​ധി​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ണ്ടു​വ​രും. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. നി​ല​വി​ലെ 3 ജി ​ട​വ​റു​ക​ൾ 4 ജി​യി​ലേ​ക്ക് മാ​റ്റും. കേ​ര​ള സ​ർ​ക്കി​ളി​ൽ 71 ശ​ത​മാ​നം നെ​റ്റു​വ​ർ​ക്കു​ക​ളും 3 ജി​യി​ലേ​ക്കു മാ​റി​യി​ട്ടു​ണ്ട്. പു​തി​യ​താ​യി സ്ഥാ​പി​ച്ച 2067 ട​വ​റു​ക​ളി​ൽ 1950 എ​ണ്ണ​വും 3 ജി​യും 117 എ​ണ്ണം 2 ജി​യു​മാ​ണ്. 

ല​ക്ഷ​ദീ​പി​ൽ 1100 സ്ഥ​ല​ങ്ങ​ളി​ൽ 3 ജി​യും 300 സ്ഥ​ല​ങ്ങി​ൽ 2 ജി​യും പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ആ​ർ. മ​ണി വ്യ​ക്ത​മാ​ക്കി. 

Follow Us:
Download App:
  • android
  • ios