ദില്ലി: ജിയോ വെല്‍ക്കം ഓഫര്‍ നീട്ടിയതോടെ ബിഎസ്എന്‍എല്ലും ഉപയോക്താക്കള്‍ക്കായി മികച്ച ഓഫറുകളുമായി രംഗത്തെത്തി. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 

498 എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേയ്ക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഈ ഓഫറിന് പുറമേ മറ്റു ചില പ്ലാനുകളൂടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 

1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയായി ഉയര്‍ത്തി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 രൂപയുടെ സ്ഥാനത്ത് ഇനി 36 ജിബി ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ബിഎസഎന്‍എല്‍ അറിയിച്ചു.