സി.വി. സിനിയ
ഓരോ അധ്യയന വര്‍ഷവും സുന്ദരമാണെങ്കിലും രക്ഷിതാക്കള്‍ക്ക് എന്നും ചങ്കിടിപ്പ് തന്നെയാണ്.. മകന് എഞ്ചിനിയറിംഗിന് അഡ്മിഷന്‍ കിട്ടുമോ ഡിഗ്രി കഴിഞ്ഞ മകള്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം? എന്നിങ്ങനെയുള്ള ആയിരം ചോദ്യങ്ങളായിരിക്കും ഓരോ രക്ഷിതാവിന്‍റെയും മനസ്സില്‍. പുതിയ അധ്യയന വര്‍ഷം എപ്പോഴും മാനസിക പിരിമുറുക്കത്തിന്‍റെയും സംഘര്‍ത്തിന്‍റെയും നാളുകളാണ്.
ഓരോ അധ്യയന വര്‍ഷവും സുന്ദരമാണെങ്കിലും രക്ഷിതാക്കള്‍ക്ക് എന്നും ചങ്കിടിപ്പ് തന്നെയാണ്.. മകന് എഞ്ചിനിയറിംഗിന് അഡ്മിഷന്‍ കിട്ടുമോ ഡിഗ്രി കഴിഞ്ഞ മകള്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം? എന്നിങ്ങനെയുള്ള ആയിരം ചോദ്യങ്ങളായിരിക്കും ഓരോ രക്ഷിതാവിന്‍റെയും മനസ്സില്‍. പുതിയ അധ്യയന വര്‍ഷം എപ്പോഴും മാനസിക പിരിമുറുക്കത്തിന്‍റെയും സംഘര്‍ത്തിന്‍റെയും നാളുകളാണ്.
സീറ്റുകള്‍ കിട്ടിയ വിദ്യാര്‍ത്ഥികളാവട്ടെ കൃത്യമായി കോളേജില്‍ എത്തും. കുറച്ചു നേരം ക്ലാസില്‍ കയറിയ ശേഷം പിന്നീട് അവിടെയിവിടെ കറങ്ങി നടക്കും. യാതൊരു ലക്ഷ്യബോധവുമുണ്ടാവില്ല. ഉണ്ടായാല്‍ തന്നെ ഏത് വഴി സ്വികരിക്കണം എന്ന കാര്യത്തില്‍ ഒട്ടേറെ സംശയങ്ങളും.
എന്നാല്‍ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മലപ്പുറത്തെ സയന്‍സേഷ്യ എന്ന സ്ഥാപനം. പഴയതുപോലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യാകുലരാകേണ്ടെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. 'ക്യാംപസ് ഐ ആപ്പ്' എന്ന സംവിധാനത്തിലൂടെയാണ് കോളേജിനെയും രക്ഷിതാക്കളെയും മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷിക്കുന്നത്. ക്യാംപസിലെ മറഞ്ഞിരിക്കുന്ന സാധ്യതകള്‍ തുറന്നു പ്രകടിപ്പിക്കാനുള്ള സംവിധാനം കൂടിയാണിത്.
ചിലപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്ല മാര്‍ക്ക് നേടും, അക്കാദമിക് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും, എന്നാല്‍ ജീവിതത്തിലും കരിയറിലും മികച്ച രീതിയില്‍ മുന്നേറാന്‍ സാധിക്കാത്തവരുമുണ്ട് നമുക്ക് ചുറ്റിലും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രശ്ന പരിഹാരത്തിനുള്ള ഒരു വേദികൂടിയാവുകയാണ് ഈ മൊബൈല്‍ ആപ്പ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ എല്ലാവരെയും സഹായിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കാനും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.

വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മുന്നേറാന്‍ സഹായിക്കുകയും അവര്‍ക്ക് കൃത്യമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് മുന്നേറാന്‍ സഹായിക്കുകയും അവര്‍ക്ക് കൃത്യമായ രീതിയില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. വിവരങ്ങള്‍, ഫീഡ്ബാക്ക്, നിരീക്ഷണങ്ങള്‍ തുടങ്ങിയവ കൈമാറുന്നതിലൂടെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
വിവിധ മത്സര പരീക്ഷകളിലെ പങ്കാളിത്തം അക്കാദമിക്, നോണ്‍ അക്കാദമിക് മേഖലകളിലെ വിദ്യാര്‍ത്ഥിയുടെ പ്രകടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ശേഖരിക്കുന്നു. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയുന്നു. വിദ്യാര്‍ത്ഥികളുടെ കഴിവുകളും പ്രാപ്തിയും തിരിച്ചറിയുന്നതിനായി ഈ വിവരങ്ങള്‍ ഉന്നത പഠന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്‌കരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
ഈ അധ്യയന വര്‍ഷം ആരംഭിച്ച ക്യാംപസ് ഐ കേരളത്തിലുടനീളം ഇപ്പോള്‍ 50 ക്യാംപസുകളില്‍ ആരംഭിച്ചു കഴിഞ്ഞു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് വളരെ എളുപ്പത്തില്‍ ഈ സേവനം കോളേജിന്റെ സഹായത്തോടെ സബ്സ്‌ക്രൈബ് ചെയ്യാം. കേരളത്തിന് പുറമെ ബാംഗ്ലൂരിലെ നിരവധി ക്യാംപസുകളിലും ക്യംപസ് ഐ നടപ്പിലാക്കിയിട്ടുണ്ട്.
ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ കഴിവാണ് അത് ചിലപ്പോള്‍ നാം തിരിച്ചറിയാറുണ്ട് പക്ഷേ ഇതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നില്ല മാത്രമല്ല ഇത് റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ വഴിതെറ്റി പോകാതിരിക്കാനും ലക്ഷ്യത്തിലെത്തി ചേരാനും ഈ ആപ്പ് സഹായിക്കും.
''ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ കഴിവാണ് അത് ചിലപ്പോള്‍ നാം തിരിച്ചറിയാറുണ്ട് പക്ഷേ ഇതിനെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നില്ല മാത്രമല്ല ഇത് റെക്കോര്‍ഡ് ചെയ്യപ്പെടുന്നില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ വഴിതെറ്റി പോകാതിരിക്കാനും ലക്ഷ്യത്തിലെത്തി ചേരാനും ഈ ആപ്പ് സഹായിക്കുമെന്ന്'' ക്യാംപസ് ഐ വികസിപ്പിച്ചെടുത്ത ഷൈജു സി കെ പറയുന്നു. 2018 ജനുവരിയില്‍ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നും ഷൈജു കൂട്ടിച്ചേര്‍ത്തു.
സയന്‍സേഷ്യ ഇന്നൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ക്യാംപസ് ഐ വികസിപ്പിച്ചെടുത്തത്. യു എസ് ബാങ്ക് ജെ പി മോര്‍ഗന്‍ ചേസിന്റ്റെ മുന്‍ വൈസ് പ്രസിഡന്റ് ഷൈജു സിഇഓ നയിക്കുന്ന യുവ എഞ്ചിനിയര്‍മാരുടെ സംഘമാണ് ഈ നൂതന ആശയത്തിന് പിന്നില്‍.
