റോം: ചുംബനം വന്ധ്യതയ്ക്കു കാരണമാകും എന്ന് പഠനം. ഉമിനീരിലൂടെ പകരുന്ന ഹ്യൂമന്‍ ഹെര്‍പിസ് വൈറസാണ് വന്ധ്യതയിലേക്ക് നയിക്കുക എന്നാണ് പഠനം പറയുന്നത്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഫേരാരയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പുറത്തു വന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പഠനത്തില്‍ സഹകരിച്ച ഗര്‍ഭധാരണം നടക്കാത്ത 43 ശതമാനം സ്ത്രീകളുടെ യൂട്രെസിലും ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തനായി. ഇതാണു ഗര്‍ഭധാരണം നടക്കുന്നതിനു തടസമാകുന്നതെന്നും പഠനം പറയുന്നു. എന്നാല്‍ ഗര്‍ഭധാരണം നടന്ന സ്ത്രീകളില്‍ ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പഠനം പറയുന്നു. 

ചുംബിക്കുമ്പോള്‍ പകരുന്ന ഉമിനീരിലൂടെയാണ് ഈ വൈറസ് പകരുന്നതെന്നു പഠനം പറയുന്നു. ജേര്‍ണല്‍ പിഎല്‍ഒഎസില്‍ ആണ് ഈ പഠനം പുറത്തുവിട്ടത് ഈ ഗവേഷണത്തില്‍ 15 വയസിനും 44 വയസിനും ഇടയിലുള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.