തൊടുപുഴ: പലതരത്തിലൂള്ള ചാറ്റിങ്ങിലൂടെ സ്ത്രീകളെ വീഴ്ത്തുന്ന വാര്‍ത്ത നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ചാറ്റിങ്ങിലൂടെ പുരുഷന്മാരെ വശീകരിച്ച് മോഷണ കഥയെ പതിവായതാണിത്. തൊടുപുഴയിലാണ് സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മാനസ് പറമ്പില്‍ മാളിയേക്കല്‍ വീട്ടില്‍ അലാവുദ്ദീന്‍(29) തൊടുപൂഴ പോലീസ് പിടികൂടി. 

യുവാക്കളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാണ് മോഷണം നടത്തിയിരുന്നത്. തൊടുപുഴ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ചാറ്റിങ്ങ് കെണിയൊരുക്കിയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തൊടുപുഴ സ്വദേശിയായ അലാവുദ്ദീന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയായിരുന്നു. പിന്നീട് തൊടുപുഴ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തു. എന്നാല്‍ യുവാവ് ഉറങ്ങുന്നതിനിടെ അലാവുദ്ദീന്‍ ലാപ്‌ടോപ്, എടി എം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണ്‍, 6000 രൂപ എന്നിവ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു. 

പിന്നീട് ഇയാള്‍ ലാപ്‌ടോപ്പിലെ ചില ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു അലാവുദ്ദീന്റെ ആവശ്യം. തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ മാരായ വി സി വിഷ്ണു കുമാര്‍, സുനില്‍ വി എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.