തലയില്ലാതെയും ജീവിക്കാം; ഈ കോഴി ഉദാഹരണം

First Published 2, Apr 2018, 2:58 PM IST
Chicken in Thailand Still Alive 10 Days After Literally Losing Its Head
Highlights
  • തലയില്ലാതെ ജീവിക്കാന്‍ കഴിയുമോ, സാധിക്കും എന്ന് ഒരു കോഴി തെളിയിക്കുന്നു

തലയില്ലാതെ ജീവിക്കാന്‍ കഴിയുമോ, സാധിക്കും എന്ന് ഒരു കോഴി തെളിയിക്കുന്നു. താ​യ്‌ല​ൻ​ഡി​ലെ റ​ച്ചാബു​രി പ്ര​വി​ശ്യ​യില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുവാന്‍ തുടങ്ങിയത്.നൊ​പ്പൊങ് തി​താ​മോ എന്ന വ്യക്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

കോഴിയുടെ തല എങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമല്ല. കോഴിയെ സ്ഥലത്തെ സന്യാസിമാര്‍ ഏറ്റെടുത്ത്  ​കോ​ഴി​ക്ക് സി​റി​ഞ്ചി​ലൂ​ടെ  ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിരുന്നു. സുപാകടി അരുൺതോങ്   ​ എന്ന മൃഗഡോക്ടറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോഴിയുടെ പരിചരണം നടക്കുന്നത്.

loader