ബിയജിംഗ്: ബഹിരാകാശ ഗവേഷണ രംഗത്ത് വഴിതിരിവെന്ന് പറയാവുന്ന വിജയത്തിന്‍റെ പടിവാതിക്കല്‍ ചൈന എത്തിയതായി റിപ്പോര്‍ട്ട്. ഏഴ് ആഴ്ച കൊണ്ട് ചൊവ്വയിൽ കാലുകുത്താന്‍ പാകത്തിലാണ് ചൈനീസ് ബഹിരാകാശ നിരീക്ഷകരുടെ ഗവേഷണം പുരോഗമിക്കുന്നത്. 

അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും ഒരു കാലത്ത് സ്വപ്ന പദ്ധതിയായി കാണുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത പദ്ധതിയാണ് ചൈന നടത്തുന്നത്. ഇലക്ട്രോ മാഗ്നറ്റിക് പൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്) എന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് ചൈനീസ് ഗവേഷകർ പരീക്ഷിക്കുന്നത്. 

ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമാണ് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇംഎം ഡ്രൈവ് ഉടൻ തന്നെ ഉപയോഗപ്പെടുത്തുമെന്നും ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജി വ്യക്തമാക്കി.

ന്യൂട്ടന്‍റെ മൂന്നാം ചലന സിദ്ധാന്തങ്ങളെ മാറ്റിമറിക്കുന്നതാണ് ഇലക്ട്രോ മാഗ്നറ്റിക് പൊപ്പല്‍ഷന്‍ ഡ്രൈവ് (ഇഎം ഡ്രൈവ്). റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയരാൻ പ്രൊപ്പല്ലന്‍റെ എതിര്‍ദിശയില്‍ ചലിപ്പിക്കണമെന്നതാണ് ശാസ്ത്ര തത്വം. 

എന്നാല്‍ ഇഎം ഡ്രൈവില്‍ ഇന്ധനം നിറച്ച പ്രൊപ്പല്ലന്റിന്‍റെ ആവശ്യമില്ലെന്നാണ് ബീജിങ്ങിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗവേഷകർ പറഞ്ഞത്. 2010 മുതൽ ചൈന ഈ പദ്ധതിക്കായി പണം മുടക്കുന്നുണ്ട്. താഴ്ന്ന ഭ്രമണപഥത്തിൽ ഈ പുതിയ ടെക്നോളജി പരീക്ഷിച്ചു വിജിയിച്ചെന്നും ചൈനീസ് ഗവേഷകർ പറഞ്ഞു. അതേസമയം, ചൈനയുടെ ബഹിരാകാശ നിലയത്തിലും ഇംഎം ഡ്രൈവിന്റെ പരീക്ഷണ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.