ഐഫോണ്‍ ആണ് ട്രംപ് ഉപയോഗിക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ട്രംപിന്‍റെ അടുത്ത മുന്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഈ ചോര്‍ത്തല്‍ വിവരം പങ്കുവച്ചു എന്നാണ് പറയുന്നത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ചൈനയും റഷ്യയുമാണ് ചോര്‍ത്തലിന് പിന്നില്‍ എന്നാണ് രഹസ്യന്വേഷണ റിപ്പോര്‍ട്ട്. ബുധനാഴ്ച ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത്തരത്തില്‍ ആദ്യം വാര്‍ത്ത പുറത്തുവിട്ടത്.

ഐഫോണ്‍ ആണ് ട്രംപ് ഉപയോഗിക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ട്രംപിന്‍റെ അടുത്ത മുന്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഈ ചോര്‍ത്തല്‍ വിവരം പങ്കുവച്ചു എന്നാണ് പറയുന്നത്. ട്രംപിന്‍റെ ഏറ്റവും അടുത്ത ചിലര്‍ ഇത് പ്രസിഡന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. ട്രംപിന്‍റെ ഫോണ്‍ വിവരങ്ങള്‍ റഷ്യ അറിയുന്നുണ്ട് എന്നതാണ് ഇവര്‍ അറിയിച്ചത്. 

രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങള്‍ മനസ്സിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചോര്‍ത്തല്‍ ഭീഷണി മനസ്സിലാക്കിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ വൈറ്റ് ഹൗസിലെ ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

സൗഹൃദ സംഭാഷണങ്ങള്‍ക്ക് മൊബൈല്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഉപയോഗിക്കുന്നത് വിനയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് നിയന്ത്രിക്കണമെന്ന ആവശ്യം ട്രംപ് പരിഗണിക്കാത്തതും ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോലും ട്രംപ് സ്വകാര്യ ഐഫോണാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ട്രംപ് സ്ഥിരമായി സംഭാഷണം നടത്താറുള്ളവരുടെ പട്ടിക ചൈനയുടെ ചാരസംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.