Asianet News MalayalamAsianet News Malayalam

ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തി

വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചിനൂക്ക്. ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്

Chinook' heavylift helicopter arrived in india
Author
Kerala, First Published Feb 11, 2019, 10:05 PM IST

ദില്ലി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ ചിനൂക് ഹെലികോപ്റ്ററുകള്‍  ഇന്ത്യയിലെത്തി. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകളാണ് കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ചത്. അമേരിക്കന്‍ വ്യോമയാന നിര്‍മ്മാതാക്കള്‍ ബോയിംഗ് നിര്‍മ്മിക്കുന്ന ഹെലികോപ്റ്ററുകളാണ് ഇവ. 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചാണ് എത്തിയിരിക്കുന്നത്.

വിവിധോദ്ദേശ്യ ഹെലികോപ്റ്ററാണ് ചിനൂക്ക്. ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റര്‍ ഉള്‍കൊള്ളും.

ചണ്ഡിഗഢിലേക്ക് കൊണ്ടുപോകുന്ന ഇവ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ശേഷം 2019 അവസാനത്തോടെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കത്തക്കവിധമുള്ള അധികസംവിധാനങ്ങളും ഇതിനിടയ്ക്ക് ഒരുക്കും. ഹെലികോപ്റ്ററുകള്‍ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ നാലു പൈലറ്റുമാര്‍ക്കും ഫ്‌ലൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്കിയിരുന്നു.

Follow Us:
Download App:
  • android
  • ios