Asianet News MalayalamAsianet News Malayalam

സൗദിയില്‍ അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പാക്കേജ് നിര്‍ത്തലാക്കുന്നു

CITC suspends unlimited internet card package
Author
First Published Sep 27, 2016, 7:00 PM IST

സൗദിയിലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന  പ്രീ പെയ്ഡ്  അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ പടിയായി നിര്‍ത്തലാക്കുക. നെറ്റ് വര്‍ക്കുകളിലെ സമ്മര്‍ദ്ദം കുറക്കുന്നതിന്‍റെ ഭാഗമായിട്ട് കൂടിയാണ് ആനുകൂല്യം നിര്‍ത്തലാക്കുക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ വിശദീകാരണം.

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം ആഗോള ശരാശരിയിലും ഏറെ കൂടുതലാണ്. ഈ കാരണവുമാണ് പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ്  ഇന്റര്‍നെറ്റ്  പാക്കേജ് നിര്‍ത്തലാക്കുവാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അധികൃതരെ പ്രേരിപ്പിക്കുന്നത്. 

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് സൗകര്യം നിര്‍ത്തിവെച്ചതായി സൗദി ടെലികോം കമ്പനി എസ്.ടി.സി അറിയിച്ചു.എന്നാല്‍ ഈ പാക്കേജ് തുടരുന്നതായി മൊബൈലി, സെയിന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.മൂന്ന് മാസത്തിനിടെ 30ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കണ്കഷനുകള്‍ രാജ്യത്ത് റദ്ദാക്കിയിട്ടുണ്ട്. 4.8 കോടി  മൊബൈല്‍ ഫോണ്‍ കണ്കഷനുകള്‍ സൗദിയിലുണ്ടെന്നാണ് കണക്ക്.

Follow Us:
Download App:
  • android
  • ios