മുംബൈ: ഒരിടവേളയ്ക്ക് ശേഷം ജിയോ ഫോണിന്റെ വില്‍പന പുനരാരംഭിച്ചു. ഫോണ്‍ വാങ്ങാന്‍ ആഗ്രഹമുള്ളവര്‍ ഇന്നുമുതല്‍ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ അടുത്തുള്ള ജിയോ ഔട്ട്‌ലെറ്റില്‍ നിന്നോ ഫോണ്‍ ബുക്ക് ചെയ്യാം. ആദ്യ ഘട്ടത്തില്‍ ഏകദേശം 60 ലക്ഷം ജിയോഫോണുകളാണ് ജിയോ വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ ഒരു കോടി ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ജൂലൈ ആദ്യത്തോടെയായിരുന്നു ജിയോ ഫോണിനെ അവതരിപ്പിച്ചത്. ആഗസ്റ്റില്‍ ഇതിന്‍റെ ബുക്കിംഗ് ആരംഭിച്ചെങ്കിലും ഒക്‌ടോബറോടെയാണ് ഫോണ്‍ ഉപയേക്താക്കളുടെ കൈകളില്‍ എത്തിത്തുടങ്ങിയത്. ആദ്യം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിനാണ് ജിയോ തുടക്കം കുറിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ തന്നെയാണ് രണ്ടാം ഘട്ടത്തിലൂം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തേയ്ക്ക് 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് മാത്രം വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.