Asianet News MalayalamAsianet News Malayalam

മൂന്ന് സിം ഇടാവുന്ന ഫോണുമായി കൂള്‍പാഡ്

coolpad launches triple sim smart phone
Author
First Published Nov 30, 2016, 10:20 AM IST

ദില്ലി: കുറഞ്ഞ വിലയ്‌ക്ക് കൂടുതല്‍ സവിശേഷതകളുമായി വിപണിയെ വിസ്‌മയിപ്പിച്ച കൂള്‍പാഡിന്റെ പുതിയ രണ്ടു മോഡലുകള്‍ കൂടി പുറത്തിറക്കി. കൂള്‍പാഡ് 3 എസ്, കൂള്‍പാഡ് മെഗാ 3 എന്നീ മോഡലുകളാണ് ഇന്ന് പുറത്തിറക്കിയത്. കൂള്‍പാഡ് മെഗാ 3 മോഡലിന് ട്രിപ്പിള്‍ സിംകാര്‍ഡ് സ്ലോട്ട് ഉണ്ടെന്നതാണ് പ്രധാന സവിശേഷത. 5.5 ഇഞ്ച് എച്ച് ഡി  ഐപിെസ് എല്‍സിഡി ഡിസ്‌പ്ലേ, പ്ലാസ്റ്റിക് ടെക്‌സ്ച്വേഡ് ബോഡി, മീഡിയടെക്ക് 1.2 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ പ്രോസസര്‍, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്, മുന്നിലും പിന്നിലും എട്ട് മെഗാപിക്‌സല്‍ ക്യാമറകള്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍. കണക്‌ടിവിറ്റി ഓപ്ഷനുകളായി 4ജി വിഒഎല്‍ടിഇ, ത്രീജി, വൈ-ഫൈ, ജിപിഎസ് എന്നിവയുമുണ്ട്. 3050 എംഎഎച്ച് ബാറ്ററിയുമുള്ള കൂള്‍പാഡ് മെഗാ ത്രീ ഗ്രേ, ഗോള്‍ഡ്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും.

കൂള്‍പാഡ് നോട്ട് 3എസിന് 5.5 ഇഞ്ച് എച്ച് ഡി  ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ പ്രോസസര്‍, മൂന്നു ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്, 13 എംപി മുഖ്യക്യാമറയും, അഞ്ച് എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. കണക്‌ടിവിറ്റി ഓപ്ഷനുകളായി 4ജി വിഒഎല്‍ടിഇ, ത്രീജി, വൈ-ഫൈ, ജിപിഎസ് എന്നിവയുമുണ്ട്. 2500 എംഎഎച്ച് ബാറ്ററിയുമുള്ള കൂള്‍പാഡ് മെഗാ ത്രീ ഗ്രേ, ഗോള്‍ഡ്, വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും.

കൂള്‍പാഡ് മെഗാ ത്രീയ്‌ക്ക് 6999 രൂപയും കൂള്‍പാഡ് നോട്ട് ത്രീയ്‌ക്ക് 9999 രൂപയുമായിരിക്കും വില.

ഡിസംബര്‍ ഏഴ് മുതല്‍ ആമസോണ്‍ വഴിയാണ് ഈ രണ്ടു ഫോണുകളും വാങ്ങാനാകുക.

Follow Us:
Download App:
  • android
  • ios