Asianet News MalayalamAsianet News Malayalam

നിർണായക ചുവടുവെപ്പിലേക്ക് രാജ്യം, 'മനുഷ്യനെ വഹിച്ചുള്ള ഗഗന്‍യാന്‍ 2025ല്‍, ജൂണില്‍ ആളില്ലാത്ത റോക്കറ്റ്

എല്ലാത്തിനും പൂർണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും ആദിത്യ എൽ 1 ദൌത്യത്തിനു ശേഷം എൽപിഎസ് സി ഡയറക്ടർ ഡോ.വി. നാരായണൻ അറിയിച്ചു.

Country to take critical step through Gaganyaan by 2025 Says Dr. V Narayanan director of lpsc apn
Author
First Published Jan 7, 2024, 12:48 PM IST

തിരുവനന്തപുരം : 2025 ൽ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ സാധ്യമാകുമെന്ന് എൽപിഎസ് സി ഡയറക്ടർ വി നാരായണൻ. ഈ വർഷം ജൂണിൽ ആളില്ലാതെ റോക്കറ്റ് രാജ്യം പരീക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്ലാത്തിനും പൂർണ സജ്ജമാണെന്നും ഘട്ടം ഘട്ടമായി പരീക്ഷണങ്ങൾ പൂർത്തിയാക്കുമെന്നും ആദിത്യ എൽ 1 ദൌത്യത്തിനു ശേഷം എൽപിഎസ് സി ഡയറക്ടർ ഡോ.വി. നാരായണൻ അറിയിച്ചു. വികസിത രാഷ്ട്രത്തിലേക്കുള്ള ചവിട്ട്പടിയാണ് ഇപ്പോൾ നടക്കുന്ന ശാസ്ത്ര പരീക്ഷണങ്ങൾ.  ആദിത്യ എൽ 1 ൽ നിന്ന് എപ്പോൾ സിഗ്നൽ കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ല.100% ടെൻഷൻ ഇല്ലാതെ നടന്ന വിക്ഷേപണമായിരുന്നു ആദിത്യ എൽ 1 ന്റേത്. അടുത്ത ജിഎസ് എൽവി വിക്ഷേപണത്തിനും സജ്ജമെന്ന് അദ്ദേഹം അറിയിച്ചു. 

കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യ പ്രവർത്തനങ്ങളും, 79 ഇടങ്ങളിൽ പരിശോധന, കഞ്ചാവ് പിടിച്ചു

 

 

 

 

 

Follow Us:
Download App:
  • android
  • ios