ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' ഇന്‍റര്‍നെറ്റില്‍ വലിയ തരംഗമായിരിക്കുകയാണ്, എങ്ങനെയാണ് ജിബ്‌ലി ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കേണ്ടത് എന്ന് മനസിലാക്കാം
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ചാറ്റ്ജിപിടി 4o-ന്‍റെ 'സ്റ്റുഡിയോ ജിബ്‌ലി' ഇന്‍റര്‍നെറ്റില്‍ വലിയ തരംഗമായിരിക്കുകയാണ്. നിങ്ങളുടെ ഫോട്ടോയെ വിവിധ തീമുകളിലുള്ള എഐ ചിത്രങ്ങളാക്കി മാറ്റുന്ന ചാറ്റ്ജിപിടി 4o-യുടെ ടെക്നിക്കാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ചാറ്റ്ജിപിടിയുടെ ഫ്രീ വേര്‍ഷന്‍ ഉപയോഗിച്ച് സ്റ്റുഡിയോ ജിബ്‌ലി പ്രോംപ്റ്റിലുള്ള ഇത്തരം എഐ ഗ്രാഫിക്സ് ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയുമോ? അതോ പെയ്‌ഡ് അക്കൗണ്ട് ഇതിന് അവശ്യമാണോ? സ്റ്റുഡിയോ ജിബ്‌ലിയെ കുറിച്ച് അറിയേണ്ടതെല്ലാം.
ചാറ്റ്ജിപിടി 4o ഉപയോഗിക്കാന്‍ നിങ്ങളുടെ ഗൂഗിള്‍ ഐഡി വഴി ഒരു ഓപ്പണ്‍ എഐ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഫ്രീ അക്കൗണ്ടായും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഈ സൗജന്യ ചാറ്റ്ജിപിടി വേര്‍ഷന് പെയ്‌ഡ് മോഡുമായി താരതമ്യം ചെയ്യുമ്പോള്‍ ചില പരിമിതികളുണ്ട് എന്നത് വസ്തുതയാണ്. സ്റ്റുഡിയോ ജിബ്‌ലി ഉപയോഗിച്ച് എങ്ങനെയാണ് രസകരമായ ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടത് എന്ന് വിശദമായി അറിയാം.
ആദ്യം ചാറ്റ്ജിപിടി വെബ്‌സൈറ്റില്‍ പ്രവേശിക്കുക. നിങ്ങളുടെ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക, അല്ലെങ്കില്‍ പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക. അതോടെ ചാറ്റ്ജിപിടി ഇന്‍റര്‍ഫേസ് തെളിഞ്ഞുവരും. എഐ ശൈലിയിലുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാൻ ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളും, ഒപ്പം "Studio Ghibli" എന്ന പദവും നല്‍കിയാല്‍ മാത്രം മതി.
ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസിലാക്കാം. ഒരു ക്ലാസ് റൂമിലിരിക്കുന്ന ഫോട്ടോ തയ്യാറാക്കണമെങ്കില്‍ group of people in a class room Ghibli style എന്ന് പ്രോംപ്റ്റ് ചെയ്ത് നല്‍കിയാല്‍ മതി, ചിത്രങ്ങള്‍ ഉടനടി ലഭിക്കും. എഐ ശൈലിയിലുള്ള ചിത്രങ്ങൾ ചാറ്റ്ജിപിടിയുടെ പ്ലസ്, പ്രോ അല്ലെങ്കിൽ ടീംസ് പതിപ്പുകളിൽ മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ.
