ജോലി ഇതാണ് തുടര്‍ച്ചയായി 20 മണിക്കൂര്‍വരെ പോണ്‍ വീഡിയോകള്‍ കാണുക, ശമ്പളം ഒന്നരലക്ഷം രൂപയ്ക്ക് അടുത്ത്. ഡെന്‍മാര്‍ക്കിലാണ് വിചിത്രമായ ഈ ജോലി, ജോലിയുടെ പേര് പോണ്‍ജോക്കി എന്നാണ്. ജോലിയില്‍ എത്തുന്നവര്‍ക്ക് കമ്പനി സ്വന്തമായി ലാപ്ടോപ്പും കാണുവാനുള്ള പോണ്‍ വീഡിയോ ശേഖരവും നല്‍കും. എന്നാല്‍ പോണ്‍ വീഡിയോയുമായി ബന്ധപ്പെട്ടതല്ല ശരിക്കും ഈ ജോലി.

ഡെന്‍മാര്‍ക്കിലെ ബാറുകളിലും അതിന്‍റെ വാഷ് റൂമുകളിലും പ്ലേ ചെയ്യാനുള്ള 'ഇറോട്ടിക്ക്' സൗണ്ട് ട്രാക്കുകള്‍ തപ്പിയെടുക്കണം. അതിനാണ് വീഡിയോ കാണാല്‍. വിഡിയോ റിസര്‍ച്ചിലും സൗണ്ട് എഡിറ്റിങ്ങ് എന്നിവയിലും വിദഗ്ധരായവരെയെ ഈ ജോലിക്ക് പരിഗണിക്കൂ. ആണിനും പെണ്ണിനും അപേക്ഷിക്കാം. തുറന്ന മനസ്സുള്ളവരോട് കടന്നുവരാനാണ് തൊഴിലുടമ ക്രിസ്റ്റിയന്‍ വോന്‍ ഹോണ്‍സ് ലെത്ത് പറയുന്നത്. 

ജോലിപ്പരസ്യത്തോട് വന്‍ പ്രതികരണമാണു ലഭിച്ചതെന്നും അടുത്തുതന്നെ ഇന്‍റര്‍വ്യൂ ആരംഭിക്കുമെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.