രണ്ട് ഡിഗ്രി സെലഷ്യസ് ചൂട് ഇന്ത്യയിലും പാകിസ്ഥാനിലും കൂടും എന്നാണ് കാലവസ്ഥ മാറ്റത്തെക്കുറിച്ചുള്ള ഇന്‍റര്‍ ഗവണ്‍മെന്‍റ് പാനലാണ് (ഐപിസിസി) ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്

ദില്ലി: ഇന്ത്യ വന്‍ ഉഷ്ണക്കാറ്റ് ഭീഷണിയില്‍ എന്ന് റിപ്പോര്‍ട്ട്. 2015 ല്‍ കൊടുംചൂടില്‍ ഇന്ത്യ 2500 പേര്‍ കൊല്ലപ്പെട്ട രീതിയിലുള്ള ചൂടാണ് ഇന്ത്യയില്‍ ഉണ്ടാകുക എന്നാണ് വിവരം. രണ്ട് ഡിഗ്രി സെലഷ്യസ് ചൂട് ഇന്ത്യയിലും പാകിസ്ഥാനിലും കൂടും എന്നാണ് കാലവസ്ഥ മാറ്റത്തെക്കുറിച്ചുള്ള ഇന്‍റര്‍ ഗവണ്‍മെന്‍റ് പാനലാണ് (ഐപിസിസി) ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വ്യവസായ വത്കരണത്തിന് ശേഷം ലോകത്ത് ഉണ്ടായ താപ വര്‍ദ്ധനവിനെക്കാള്‍ കഠിനമായ ഉഷ്ണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച വിഷയമാകും. 2030 നും 2025നും ഇടയില്‍ 1.5 ഡിഗ്രി സെലഷ്യസിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊല്‍ക്കത്തയും, പാകിസ്ഥാനിലെ കറാച്ചിയുമാണ് ഈ ഉഷ്ണവര്‍ദ്ധനവിന്‍റെ ഇരയാകുന്ന പ്രധാന പട്ടണങ്ങള്‍ എന്ന് പഠനം പറയുന്നു. 

വാഷിംങ്ടണ്‍ സര്‍വകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കര്‍ എന്നിവയില്‍ നിന്നുള്ള സംഘമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാലവസ്ഥ വ്യതിയാനം മനുഷ്യന്‍റെ ആരോഗ്യത്തെയും, ഭാക്ഷ്യ ലഭ്യതയെയും ബാധിക്കുമെന്ന് പഠനം പറയുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം താപനില വര്‍ദ്ധിക്കുന്നത് കൃഷിനാശത്തിലും, ജലദൌര്‍ലബ്യത്തിലും എത്തുകയും ജനങ്ങളും പാലയാനത്തിലേക്ക് നയിക്കുയും ചെയ്യുമെന്നാണ് പഠനത്തില്‍ പങ്കാളിയായ ഗവേഷകര്‍ പറയുന്നു.