ഒരു നക്ഷത്രം ജനിക്കുന്നുവെങ്കില്‍ അതിന് മരണവും കാണും, ഒരു നക്ഷത്രത്തിന്‍റെ മരണം നാസ പുറത്തുവിട്ടു. ഒരു നക്ഷത്രത്തിന്‍റെ അവസാനഘട്ടത്തില്‍ അത് അതിഭീകരമായി ജ്വലിക്കുന്ന ദൃശ്യമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. അവസാനത്തെ ആഘോഷം എന്നാണ് നാസ ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

Scroll to load tweet…

ഭൂമിയില്‍ നിന്നും 4,000 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. നാസയുടെ ബഹിരാകാശ ടെലസ്കോപ്പ് ഹബ്ബിള്‍ ആണ് ഈ ചിത്രം എടുത്തത്. എന്‍ജിസി 2440 നെബൂലയില്‍ പെടുന്നതാണ് ഈ നക്ഷത്രം.