പ്രത്യുല്‍പ്പാദന രീതികള്‍ വ്യത്യസ്തമാണ് ഒരോ ജീവിയിലും ആംഗ്ലര്‍ എന്ന ജീവികളുടെ ഇണചേരല്‍ രീതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്

പ്രത്യുല്‍പ്പാദന രീതികള്‍ വ്യത്യസ്തമാണ് ഒരോ ജീവിയിലും. ചില ജീവികളില്‍ അതീവ വിചിത്രമാണ് ഇണചേരുന്ന രീതി. അത്തരത്തില്‍ ഇതുവരെ ലോകം കാണാത്ത ഏറ്റവും വിചിത്രമാണ് ഇണചേരല്‍ രീതിയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ആംഗ്ലര്‍ എന്ന ജീവികളുടെ ഇണചേരല്‍ രീതിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആണ്‍മത്സ്യങ്ങള്‍ ഇണചേരുമ്പോള്‍ പെണ്‍മത്സ്യത്തിന്റെ ശരീരത്തിന്റെ ഭാഗമായി അലിഞ്ഞ് ചേരുന്നതാണ് ഇവയുടെ രീതി.

ആണ്‍മത്സ്യത്തിന്‍റെ പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ അലിഞ്ഞുപോകുന്നു. ചിറകുകള്‍ പൊഴിഞ്ഞു പോകും. ആണ്‍മത്സ്യത്തിന്‍റെ രക്തം പോലും പെണ്‍ മത്സ്യത്തില്‍ അലിഞ്ഞുചേരുന്നു. പെണ്‍മത്സ്യത്തിന് ആവശ്യമായ ബീജമായി ആണ്‍മത്സ്യത്തിന്‍റെ ശരീരഭാഗം തന്നെ മാറുന്നു. പിന്നെ ആ ആണ്‍മത്സ്യം പെണ്‍മത്സ്യത്തിന്‍റെ ശരീരത്തിന്‍റെ ഭാഗമാണ്. ഒരു ആണ്‍മത്സ്യം ഒരു തവണ മാത്രമേ ഇണചേരലില്‍ ഏര്‍പ്പെടുന്നുള്ളു.

കറുത്ത കടല്‍ പിശാച് എന്നാണ് ഈ മത്സ്യങ്ങളെ വിശേഷിപ്പിക്കുന്നത്. സമുദ്രാന്തര്‍ഭാഗത്താണ് ഈ മത്സ്യങ്ങള്‍ കാണപ്പെടുന്നത്. അപൂര്‍വ്വമായി മാത്രമാണ് ഈ മത്സ്യം മനുഷ്യന്‍റെ കണ്ണില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പെണ്‍മത്സ്യത്തെ അപേക്ഷിച്ച് കറുത്ത കടല്‍ പിശാചിലെ ആണ്‍മത്സ്യങ്ങള്‍ പൊതുവേ ചെറുതാണ്.