Asianet News MalayalamAsianet News Malayalam

കൂടുതല്‍ വെബ്സൈറ്റുകള്‍ നിശ്ചലം; ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും പ്രവർത്തനരഹിതം

  • ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റും പ്രവർത്തനരഹിതമായി
  • നേരത്തെ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു
  • വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ഔദ്യോഗിക വിശദികരണം
Defence Law And Home Ministry Websites Down Official Says Hardware Problem

ദില്ലി: ഇരുപത്തിയഞ്ചിലധികം കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ പ്രവർത്തന രഹിതമായി. പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടേതുൾപ്പെടെ ഔദ്യോഗിക സൈറ്റുകളാണ് തകരാറിലായത്. എന്നാൽ വെബ്റ്റുസൈകൾ നിശ്ചലമായത് ഹാക്കിംഗ് മൂലമല്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. വെബ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ഔദ്യോഗിക വിശദികരണം. സെര്‍വര്‍ തകരാര്‍ മാത്രമാണെന്നാണ് വിശദികരണം.

വെബ്സൈറ്റുകൾ തകരറിലായത് ഹാർഡ്‌വെയർ തകരാറു മൂലമെന്ന് കേന്ദ്ര സർക്കാർ സ്റ്റോറേജ് സംവിധാനത്തിലെ തകരാർ മൂലമാണ്. ചില മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ പ്രവർത്തന രഹിതമായതെന്നും ദേശീയ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ഗുൽഷൻ റായ്.Defence Law And Home Ministry Websites Down Official Says Hardware Problem

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റാണ് ആദ്യം പ്രവർത്തന രഹിതമായത്.  വൈകിട്ട് മൂന്നരയോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക്ചെയ്യപ്പെട്ടത്. ഹോം പേജിൽ ചൈനീസ് ലിപിയിലുള്ള അക്ഷരങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ വെബ്സൈറ്റ് ചൈനീസ് ഹാക്കർമാർ ഹാക്ക് ചെയ്തതാകാമെന്ന് അഭ്യൂഹമുയർന്നു. ഇതോടെ വെബ്സൈറ്റ് പുനസ്ഥാപിക്കാൻ  നടപടികൾ സ്വീകരിച്ചെന്നും സൈറ്റ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ്  ചെയ്തു.

എന്നാൽ പിന്നീട് നിയമം,കായികം,ശാസ്ത്രസാങ്കേതികം തുടങ്ങി 25ലധികം മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായി.ഇതോടെയാണ് ഹാക്കിംഗ് മൂലമല്ല വെബ്സൈറ്റുകൾ നിശ്ചലമായതെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. സ്റ്റോറേജ് സംവിധാനത്തിലെ തകരാർ മൂലമാണ് ചില മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾ പ്രവർത്തന രഹിതമായതെന്നു ദേശിയ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ഗുൽഷൻ റായ് അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റ് ഹാക്ക് ചെയ്തതല്ലെന്നും സാങ്കേതിക തകരാറ് മൂലമാണ് പ്രവർത്തന രഹിതമായതെന്നും കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതുൾപ്പെടെ നിരവധി വെബ്സൈറ്റുകൾ മുൻപ് ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേതുമുൾപ്പെടെ 700ലധികം സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സർക്കാർ ലോകസഭയിൽ അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios