ഉപഗ്രഹം ഏപ്പോള്‍, എവിടെ പതിക്കും എന്നതിനെ ചൊല്ലി ശാസ്ത്രലോകം ആശങ്കയിലായിരുന്നു. ബ്രസീലിയന്‍ നഗരമായ സാവോ പോളോയില്‍ ഉപഗ്രഹം പതിക്കുമെന്ന് ഇന്നലെ അര്‍ധരാത്രിയോടെ ചൈനീസ് സ്‌പേസ് ഏജന്‍സി പ്രവചിച്ചതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു
വാഷിംഗ്ടണ്: നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയ്ക്ക് മുകളില് കറങ്ങി നടന്ന ചൈനീസ് ബഹിരാകാശ നിലയം ടിയാന്ഗോങ് 1 ഭൂമിയില് പതിച്ചു. തിങ്കളാഴ്ച്ച പുലര്ച്ചെ 3 മണിയോടെ ശാന്തസമുദ്രത്തിന് മുകളിലൂടെ ബഹിരാകാശനിലയം ഭൂമിയിലേക്ക് പ്രവേശിക്കുകയും കത്തിതീരുകയും ചെയ്തുവെന്നാണ് ബഹിരാകാശനിരീക്ഷകര് പറയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഭൂമിയില് 170 കിമീ മാത്രം ഉയരത്തില് സഞ്ചരിച്ചു കൊണ്ടിരുന്ന ഉപഗ്രഹം ഏപ്പോള്, എവിടെ പതിക്കും എന്നതിനെ ചൊല്ലി ശാസ്ത്രലോകം ആശങ്കയിലായിരുന്നു. ബ്രസീലിയന് നഗരമായ സാവോ പോളോയില് ഉപഗ്രഹം പതിക്കുമെന്ന് ഇന്നലെ അര്ധരാത്രിയോടെ ചൈനീസ് സ്പേസ് ഏജന്സി പ്രവചിച്ചതും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല് ഉപഗ്രഹം കരയിലല്ല കടലില് തന്നെയാവും പതിക്കുക എന്നായിരുന്നു യൂറോപ്യന് യൂണിയന്റെ പ്രവചനം. ഒടുവില് അത് ശരിവച്ചു കൊണ്ട് ടിയാന്ഗോങ് ശാന്തസമുദ്രത്തില് പതിക്കുകയും ചെയ്തു.
ഉപഗ്രഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും അന്തരീക്ഷത്തിലെത്തും മുന്പേ കത്തിതീരുമെങ്കിലും എന്തെങ്കിലും അവശിഷ്ടങ്ങള് താഴെ വീണിരിക്കാന് സാധ്യതയുണ്ടോ എന്ന അന്വേഷണത്തിലാണിപ്പോള് ശാസ്ത്രലോകവും മേഖലയിലെ രാജ്യങ്ങളും. 2011-ലാണ് ചൈന ടിയാന്ഗോങ്ങ് എന്ന് പേരുള്ള ബഹിരാകാശനിലയം വിക്ഷേപിച്ചത്. ചൈനീസ് ബഹിരാകാശയാത്രികാര്ക്ക് താമസിക്കാനും നിരീക്ഷണപരീക്ഷണങ്ങള് നടത്താനുമുള്ള ഇടമായാണ് ടിയാന്ഗോങ്ങിലൂടെ ചൈന ലക്ഷ്യമിട്ടത്.
എന്നാല് 2013-ല് ഈ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് നഷ്ടമപ്പെട്ടു. അന്ന് മുതല് ബഹിരാകാശത്ത് അലഞ്ഞു നടക്കുകയായിരുന്നു ഈ ബഹിരാകാശനിലയം. ടിയാന്ഗോങ് ഒന്നിന്റെ പരാജയത്തെ തുടര്ന്ന് ടിയാന്ഗോംഗ് 2 എന്ന പേരില് മറ്റൊരു ബഹിരാകാശനിലയം ചൈന വിക്ഷേപിച്ചിരുന്നു ഇതിപ്പോഴും പ്രവര്ത്തനസജ്ജമാണ്.
