Asianet News MalayalamAsianet News Malayalam

ഞെട്ടരുത്..ഇവര്‍ ഇവിടെ ജനിച്ചിട്ടും ഇല്ല, ജീവിച്ചിട്ടുമില്ല.!

 കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിർമിച്ചു കാണിച്ചിരുന്നു

Developer uses artificial intelligence to generate photos of non-existent people
Author
London, First Published Feb 18, 2019, 8:27 PM IST

ആള്‍ ഇവിടെ ജീവിച്ചിരുന്നിട്ടില്ല, ചിലപ്പോള്‍ ആ ചിത്രം കാണുമ്പോള്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്കും പ്രയാസം തോന്നിയേക്കും. അതേ എങ്കില്‍ സത്യമാണ്. സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയാണ് ദിസ് പേഴ്‌സണ്‍ ഡസ്‌നോട്ട് എക്‌സിസ്റ്റ്  എന്ന സൈറ്റ്. ഇതിന്‍റെ പ്രവര്‍ത്തനം സിംപിളാണ്. https://thispersondoesnotexist.com ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു, അപ്പോള്‍ ഒരു ഫോട്ടോ നിങ്ങളുടെ ടാബില്‍ പ്രത്യക്ഷപ്പെടും. നിങ്ങള്‍ ഇത് ആര് എന്ന് അത്ഭുതപ്പെടുന്നില്ലെ. എന്നാല്‍ ഇത്തരം ഒരു വ്യക്തി ഭൂമിയില്‍ ജനിച്ചിട്ടും, ജീവിച്ചിട്ടും ഇല്ലെന്നതാണ് സത്യം.

കാണുന്നത് എല്ലാം വിശ്വസിക്കരുത് എന്നതാണ് ഈ സൈറ്റ് ഓര്‍മ്മിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച് യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന മുഖ ചിത്രങ്ങള്‍ നിർമിച്ചു കാണിച്ചിരുന്നു. ഇതേ ടെക്‌നോളജി തന്നെയാണ് പുതിയ വെബ്‌സൈറ്റിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സൈറ്റിലെ ചിത്രങ്ങള്‍ എല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ച് ഉണ്ടാക്കിയവയാണ്.

ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്‌വര്‍ക്‌സ് ആദ്യം അവതരിപ്പിക്കുന്നത് 2014ല്‍ ആണ്. എന്നാല്‍ ചിത്ര നിര്‍മ്മാണത്തില്‍ അത്ര കൃത്യത ഈ അല്‍ഗോറിതം നല്‍കിയില്ല. എന്നാല്‍  2017ല്‍ ഇ ടെക്‌നോളജി എന്‍വിഡിയ ഏറ്റെടുത്തപ്പോള്‍ അതിനു മാറ്റം വന്നു. ഈ ടെക്‌നോളജി മനുഷ്യ പോര്‍ട്രെയ്റ്റ്‌സ് മാത്രം സൃഷ്ടിക്കാനല്ല ഉപയോഗിക്കാവുന്നത്. 

ഇതിന്‍റെ ഉപയോഗം ഈ വീഡിയോ കാണുക

Follow Us:
Download App:
  • android
  • ios