Asianet News MalayalamAsianet News Malayalam

ഇതുവരെ കണ്ടെത്തിയ ദിനോസറുകളുടെ വലിപ്പത്തെ ഇവ മറികടക്കുമോ ‍?

did scientists just unveil biggest dinosaur all time
Author
First Published Aug 9, 2017, 10:40 PM IST

ലണ്ടന്‍: ലോകത്തുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ ജീവജാലം   ദിനോസര്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല.  ലോകത്ത് ഒരിക്കല്‍ ജീവിച്ച് വംശനാശം സംഭവിച്ച ഈ വര്‍ഗത്തെക്കുറിച്ച്  പുതിയ പല കാര്യങ്ങളും ശാസ്ത്രകാരന്മാര്‍  കണ്ടെത്തുന്നു.   120 അടി ഉയരവും ,70 ടണ്‍ ഭാരവുമുള്ള  അതിഭീമാകാരന്മാരായ ദിനോസറുകള്‍ ജീവിച്ചിരുന്നു എന്ന പുതിയ കണ്ടെത്തലുകളാണ് പുതുതായി ഗവേഷകര്‍  പുറത്ത് വിടുന്നത് .  

2014 ലാണ് ഈ അതിഭീമാകാരനായ ദിനോസറുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് തുടങ്ങിയിരുന്നത്. 2016 ല്‍ അതിഭീമാകാരനായ ഈ ദിനോസറിന്‍റെ അസ്ഥികൂടം അമേരിക്കയിലെ ഒരു മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ടൈറ്റാനോസര്‍ എന്നായിരുന്നു ഈ ദിനോസറിനെ വിളിച്ചത്.

പിന്നീട് ടൈറ്റാനോസറിന്‍റെ ശാസ്ത്രീയമായ പല കാര്യങ്ങളും ഗവേഷകര്‍ പുറത്തുവിട്ടിരുന്നു. ഔദ്യോഗികമായി ഇതിനെ പറ്റാഗോട്ടിയന്‍ മയോരം എന്നാണ് വിളിക്കുന്നത്. അര്‍ജന്‍റീനയില്‍ നിന്നാണ് ഇതിന്‍റെ ഭൌതികാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. 10.1 കോടി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇവയുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രലോകത്തിന് ലഭ്യമാകുന്നത്. പല പ്രായത്തിലുള്ള , വലിപ്പത്തിലുള്ള ആറോളം ദിനോസറുകളുടെ അവശിഷ്ടങ്ങളായിരുന്നു ഇവര്‍ കണ്ടെത്തിയത്.

ഇതുവരെ കണ്ടെത്തിയ ദിനോസറുകളെക്കാളും വലിയ ദിനോസറാണിത് എന്ന തീരുമാനത്തിലേക്ക് ശാസ്ത്രഞ്ജന്മാരെ കൊണ്ട് ചെന്നെത്തിച്ചത് ഇവയുടെ ശരീരാവശിഷ്ടങ്ങള്‍ തന്നെയാണ്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ കഴുത്തും , വാലും, കൈയും എല്ലാം ഇവയുടെ വലിപ്പത്തെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു.

എല്ലാവര്‍ഷവും പുതിയ ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ പഴയതിന്‍റെ വലിപ്പത്തെ വെല്ലുവിളിച്ച് കൊണ്ട് വരാറുണ്ട് എന്നത് മറ്റൊരു കാര്യം. ഇനിയും വലിപ്പത്തില്‍ ആശങ്ക സൃഷ്ടിച്ച് കൊണ്ട് വരും നാളില്‍ പുതിയ ദിനോസറുകള്‍ പ്രത്യക്ഷപ്പെടാം. മരിച്ച് കഴിഞ്ഞും ഇവയുടെ അസ്ഥികള്‍ വളരുന്നുണ്ടെന്നതാണ് രസകരമായ കാര്യം.

അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ജീവിയെ കണ്ടെത്തിയെങ്കിലും അവയിലെ ഏത് വര്‍ഗ്ഗമാണ് ഏറ്റവും വലിയതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലായെന്ന് വേണം പറയാന്‍.പുതിയ അതിഭീമാകാരനായ ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ക്കായി ശാസ്ത്രലോകം കാത്തിരിക്കുന്നു.

Follow Us:
Download App:
  • android
  • ios