ബിഎസ്എന്‍എല്ലിന്‍റെ പുതിയ നെറ്റ് ഓഫറുകൾ പുറത്തുവിട്ടു. ഇത്തവണ ബ്രോഡ് ബാൻഡ് സെർവിസിൽ ആണ് ഈ ഓഫർ എത്തിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇത് ഒരു സന്തോഷ വാർത്ത തന്നെയാണ്. അവരുടെ തന്നെ പുതിയ വൈഫൈ മോഡവും പുറത്തിറക്കി. 1500 രൂപയാണ് ഈ മോഡത്തിന്‍റെ വില. 5 വർഷത്തെ വാറൻറ്റിയും ലഭിക്കുന്നു. 300 ജിബിയുടെ ബ്രോഡ് ബാൻഡ് ഡാറ്റ ലഭിക്കണമെങ്കിൽ 249 രൂപയുടെ പ്ലാൻ ആക്ടിവേറ്റ് ചെയ്യണം.

ഐഡിയയും പുതിയ ഓഫറാണ് തരംഗമായിരിക്കുന്നത്, ഐഡിയയുടെ ഓഫറുകൾ ഇങ്ങനെയാണ് .1 രൂപമുതൽ മുടക്കിൽ അൺലിമിറ്റഡ് 4 ജി 1 രൂപ മുടക്കി 1 മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് 4 ജി നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതിനായി നിങ്ങൾ ഈ പറയുന്ന നമ്പറിലേക്ക് 411 കോൾ ചെയ്യുക കൂടുതൽ വിവരങ്ങൾ അതിൽ നിന്നും ലഭ്യമാണ് 

ദീപാവലിക്ക് ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിംഗ് നല്‍കാന്‍ വോഡഫോണിന്‍റെ തീരുമാനം. മറ്റു 4 ജി ഓഫറുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ഡബിൾ ദമാക്ക 4 ജി ഓഫറുകൾ ഇതിനോടകംതന്നെ അവർ പുറത്തു വിട്ടിട്ടുണ്ട്. അടുത്തിടെ ജിയോയുടെ കടന്നുവരവ് വിപണിയില്‍ വെല്ലുവിളി ഉയരും എന്ന സൂചനയില്‍ നേരത്തെ വോഡഫോണ്‍ നെറ്റ് ചാര്‍ജുകളില്‍ മാറ്റം വരുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് റോമിംഗ് ചാര്‍ജുകളില്‍ വോഡഫോണ്‍ മാറ്റം വരുത്തുന്നത്. ബിഎസ്എന്‍എല്‍ മാത്രമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഫ്രീ റോമിംഗ് നല്‍കുന്നത്. ഇത് ആദ്യമായാണ് ഫ്രീ റോമിംഗ് വോഡഫോണ്‍ ഏര്‍പ്പെടുത്തുന്നത്. 

ഇന്‍റര്‍നാഷണല്‍ റോമിംഗ് ചാര്‍ജുകള്‍ കുറച്ചാണ് ഏയര്‍ടെല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഏയര്‍ടെല്‍ അവതരിപ്പിക്കുന്നുണ്ട്.